Gauthami Nair: എന്താ ഓസ്‌കര്‍ കിട്ടിയോ ഇത്ര അഹങ്കരിക്കാന്‍; കുലസ്ത്രീക്ക് കുരുപൊട്ടുക സ്വാഭാവികം; ഗൗതമിക്ക് ആരാധകരുടെ മറുപടി

Gauthami Nair's Social Media Post: പ്രകോപനപരമായിട്ട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പരസ്പര ബഹുമാനത്തോടെ അതിനെ കൈകാര്യം ചെയ്യുകയല്ലേ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അവര്‍ നീക്കം ചെയ്യുകയും ചെയ്തു.

Gauthami Nair: എന്താ ഓസ്‌കര്‍ കിട്ടിയോ ഇത്ര അഹങ്കരിക്കാന്‍; കുലസ്ത്രീക്ക് കുരുപൊട്ടുക സ്വാഭാവികം; ഗൗതമിക്ക് ആരാധകരുടെ മറുപടി

നിഖില വിമലും ഗൗതമി നായരും (Image Credits: Instagram)

Updated On: 

23 Sep 2024 17:26 PM

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചില താരങ്ങള്‍ പ്രതികരിക്കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് നടി ഗൗതമി നായര്‍ (Gauthami Nair) പങ്കുവെച്ച കുറപ്പാണ് ഇപ്പോള്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. വളരെ അഹന്തയോടെയാണ് പല താരങ്ങളും അഭിമുഖങ്ങളില്‍ പെരുമാറുന്നത്. ഇങ്ങനെ പ്രതികരിക്കാന്‍ ഇവിടെയാര്‍ക്കും ഓസ്‌കര്‍ ഒന്നും ലഭിച്ചിട്ടില്ലല്ലോയെന്നുമാണ് ഗൗതമി പോസ്റ്റിലൂടെ ചോദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പ്രകോപനപരമായിട്ട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പരസ്പര ബഹുമാനത്തോടെ അതിനെ കൈകാര്യം ചെയ്യുകയല്ലേ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അവര്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഗൗതമി പങ്കുവെച്ച പോസ്റ്റ് നിഖില വിമലിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ആളുകള്‍ പറയുന്നത്.

Also Read: Amala Paul: മകളെ ഉറക്കാൻ രൺബീർ ‘ഉണ്ണി വാവാവോ’ പഠിച്ചെന്ന് ആലിയയുടെ വെളിപ്പെടുത്തലിൽ പണി കിട്ടിയത് അമലയുടെ ഭർത്താവിനു

നിഖില വിമലിന്റെ അഭിമുഖങ്ങള്‍ക്കെതിരെ ഈയിടെയായി വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മറ്റ് താരങ്ങള്‍ പതിവായി പ്രതികരിക്കുന്ന രീതിയില്‍ നിന്ന് അല്‍പം വ്യത്യസ്തമായിട്ടാണ് നിഖില പ്രതികരിച്ചത്. തര്‍ക്കുത്തരം പറഞ്ഞ് ആള് കളിക്കുകയാണ് താരമെന്നും വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളോടൊപ്പം തന്നെ നിഖിലയുടെ മറുപടികള്‍ക്ക് പിന്തുണയുമായി ആരാധകരും കൂടെയുണ്ട്.

ഗൗതമി പരോക്ഷമായി നിഖിലയെ ആക്രമിക്കാന്‍ കാരണം അവരെ പോലെ സംസാരിക്കാന്‍ ഗൗതമിക്ക് സാധിക്കാത്തതുകൊണ്ടാണെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. ചില കമന്റുകള്‍ ഇപ്രകാരമാണ്.

മാധ്യമങ്ങളാണ് കാര്യങ്ങള്‍ മനസിലാക്കി മാന്യതോടെയും മര്യാദയോടെയും പെരുമാറേണ്ടത്. അവര്‍ക്കൊരു തോന്നലുണ്ട്, സമൂഹത്തില്‍ ഇത്തിരി മുന്തിയ കൂട്ടരാണെന്ന്. അവര്‍ കാട്ടിക്കൂട്ടുന്നത് പൊതു സമൂഹത്തിന് വേണ്ടി ആണെന്നാണ് വിചാരം. അവരുടെ തരികിടകള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നിഖിലയെ പോലെയുള്ളവര്‍ ആര്‍ജവം കാണിക്കുമ്പോള്‍ ആരെ സുഖിപ്പിക്കുന്നതിനാണ് ഇങ്ങനെ സംസാരിക്കുന്നത്.

ഇങ്ങനെ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ഏത് രീതിയിലുള്ള മറുപടിയാണ് അര്‍ഹിക്കുന്നത് എന്ന് കൂടി പറയണം. നല്ല രീതിയിലുള്ള ചോദ്യത്തിന് അതേ രീതിയില്‍ തന്നെയാണ് നിഖില മറുപടി നല്‍കാന്‍ ശ്രമിച്ചതെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും.

മിസ് ഗൗതമി, ആദ്യം അഭിനയിക്കാന്‍ പഠിച്ചതിന് ശേഷം തരക്കേടില്ലാത്ത നടിയാണെന്ന് തെളിയിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കല്‍.

നിഖില സംസാരിക്കുന്നത് പോലെ സംസാരിക്കാന്‍ കഴിയാത്തതിന് ധാര്‍ഷ്ട്യം എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നത് എന്തിനാണ്.

Also Read: Unni Vavavo Song : മകനെ മാറ്റി നിർത്തിയ അച്ഛന്റെ വേദനയുള്ള പാട്ട്, ഉണ്ണി വാവാവോ വൈറലാകുമ്പോൾ അറിയേണ്ട പിന്നണിക്കഥകൾ …

അപ്പോള്‍ ഓസ്‌കര്‍ കിട്ടിയാല്‍ അഹങ്കാരം ആകാം എന്നാണോ പറയുന്നത്. ഒരാള്‍ക്ക് കുറച്ച് അറ്റന്‍ഷന്‍ കിട്ടിയപ്പോഴുള്ള സുഖക്കുറവ്, അത്രയേ ഉള്ളൂ കുട്ടിക്ക്.

ഈ നാട്ടിലെ അടിമ ജീവിതം ജീവിക്കുന്ന നടിമാര്‍ക്കിടയില്‍ നിഖില ഒരു വെറൈറ്റി ആള്‍ തന്നെയാണ്. ജീവിതത്തേയും ജോലിയേയും താന്‍ ജീവിക്കുന്ന ലോകത്തേയും കുറിച്ച് കൃത്യമായ ധാരണയുള്ള പെണ്‍കുട്ടിക്ക് ആറ്റിറ്റിയൂഡ് കാണും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറി നിന്ന് മോങ്ങുക, അല്ലാതെ വേറെ വഴിയില്ല. പേട്ടനും ഏട്ടനും ഇക്കയ്ക്കും അടിമ കോവികും താങ്ങി ജീവിക്കുന്ന കുലസ്ത്രീക്ക് കുരുപൊട്ടുന്നത് സ്വാഭാവികം.

ഇത്തരത്തിലാണ് ഗൗതമി നായരുടെ പോസ്റ്റിന് താഴെ ആളുകള്‍ കമന്റ് ചെയ്തത്.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല