Hema Committee report: ജയസൂര്യയും മുകേഷും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നല്‍കി നടി

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ വഴിയാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ചലച്ചിത്ര താരങ്ങൾക്കുപുറമെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അ‌ഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അ‌യക്കുകയായിരുന്നു.

Hema Committee report: ജയസൂര്യയും മുകേഷും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നല്‍കി നടി
Published: 

27 Aug 2024 15:32 PM

കൊച്ചി: ചലച്ചിത്ര താരങ്ങളായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പരാതി നൽകി നടി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ വഴിയാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ചലച്ചിത്ര താരങ്ങൾക്കുപുറമെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അ‌ഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അ‌യക്കുകയായിരുന്നു.

ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെയാണ് മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണവുമായി നടി രം​ഗത്ത് എത്തിയത്. ‌കലണ്ടർ സിനിമയുടെ ഷൂട്ടിങ്ങിനിടെ ​ഹോട്ടലിൽ വച്ച് മുകേഷ് കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ ആരോപണം. താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അം​ഗത്വ അപേക്ഷ മുകേഷ് ഇടപ്പെട്ട് തടസ്സപ്പെടുത്തിയെന്നും താരം പറഞ്ഞു. ഇടവേള ബാബുവും മണിയൻപിള്ള രാജുവും ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ മണിയൻപിള്ള രാജുവിൽ അന്നുണ്ടായ മോശമ അനുഭവത്തെകുറിച്ച് കൂടെയുണ്ടായിരുന്ന നടിയോട് തുറന്നുപറഞ്ഞിരുന്നുവെന്നും നടി പറയുന്നു.

ബാലചന്ദ്ര മേനോൻ്റെ സിനിമയായ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. സെക്രട്ടേറിയേറ്റിൽ വച്ച നടന്ന ഷൂട്ടിങിനിടെയിൽ ടോയ്ലറ്റിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് വന്ന് കടന്നുപിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടർന്നു. തള്ളി മാറ്റിയശേഷം അവിടെനിന്നും ഓടിപോവുകയായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ പറയണമെന്നുമാണ് ജയസൂര്യ അന്ന് പറഞ്ഞതായി നടി ആരോപിച്ചു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നും നടി പറയുന്നു. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തെക്കുറിച്ച് അന്ന് പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നടി പറയുന്നു.

Also read-Mukesh, Jayasurya: മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി; പരാതി നൽകുക ഇ-മെയിൽ മുഖേന

അതേസമയം താരസംഘടനയായ അമ്മയിൽ കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയ്ക്കുള്ളിൽ വലിയ രീതിയിലുള്ള ഭിന്നാഭിപ്രായങ്ങളാണ് ഉടലെടുത്തത്. ഇതിനു പിന്നാലെയാണ് സംഘടനയുടെ പ്രസിഡന്റായ മോ​ഹൻലാൽ അടക്കം രാജിവച്ചത്. ഇത് കൂടാതെ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

Related Stories
Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
Marco Movie Updates: ഞെട്ടിച്ചത് മാർക്കോ പ്രൊഡ്യൂസർ ഷെരീഫിക്ക, രഗേഷ് കൃഷ്ണനെ മാർക്കോ ടീം സഹായിക്കും
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്