5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Devi Chandana: ‘ഒരു സീരിയലിനു വേണ്ടി വാങ്ങിയത് 200 സാരി; ഉടുത്ത സാരി ഞാൻ റിപ്പീറ്റ് ചെയ്യാറില്ല, അലമാരികൾ നിറഞ്ഞു’; ദേവി ചന്ദന

Devi Chandana Open Up Her Saree Collection: കോവിഡ് കാലത്ത് ഫ്ലാറ്റിന് താഴെ മേശയിട്ട് ഇതെല്ലാം വിൽപ്പന നടത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നും സാരികളുടെ പെട്ടി തട്ടിയിട്ട് നടക്കാൻ വയ്യെന്നും അലമാരികൾ നിറഞ്ഞുവെന്നും താരം പറയുന്നു.

Devi Chandana: ‘ഒരു സീരിയലിനു വേണ്ടി വാങ്ങിയത് 200 സാരി;  ഉടുത്ത സാരി ഞാൻ റിപ്പീറ്റ് ചെയ്യാറില്ല, അലമാരികൾ നിറഞ്ഞു’; ദേവി ചന്ദന
Devi ChandanaImage Credit source: facebook
sarika-kp
Sarika KP | Published: 21 Jan 2025 21:30 PM

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളുടെ പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ച താരമാണ് നടി ദേവി ചന്ദന. പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം തന്റെതായ സ്ഥാനം ഉറപ്പിച്ചു. അഭിനയത്തിനു പുറമെ ല്ലൊരു നർത്തകി കൂടിയാണ് ദേവി ചന്ദന. ഗായകനായ കിഷോർ വർമയാണ് ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മിനി സ്ക്രീനിലാണ് ഇപ്പോൾ താരം കൂടുതൽ സജീവം. ഇതിനു പുറമെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

ഇപ്പോഴിതാ സീരിയലിൽ ഉപയോ​ഗിക്കുന്ന സാരികളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഒരു സീരിയലിനു വേണ്ടി താൻ ഒരു ഇരുന്നൂറ് സാരിയെങ്കിലും വാങ്ങിച്ചിട്ടുണ്ടാകുമെന്നും. ഒരു സീരിയലിൽ ഉടുത്ത സാരി താൻ റിപ്പീറ്റ് ചെയ്യാറില്ലെന്നും നടി പറയുന്നു. മൂന്ന്, നാല് വർഷത്തേക്ക് എന്ത വന്നാലും ഉപയോ​ഗിക്കാറില്ലെന്നും നടി പറയുന്നു.

Also Read: പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?

നടിയുടെ വാക്കുകൾ: ഒരു 200 സാരി ഞാൻ വാങ്ങിച്ചിട്ടുണ്ടാകും, ഒരു സീരിയലിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരു മൂന്ന് നാല് വർഷത്തേക്ക് എന്തുവന്നാലും ഇടൂല. പിന്നെ അത്രയും വിലപിടിപ്പുള്ള അത്രയും ഇഷ്ടപ്പെട്ട് വാങ്ങിക്കുന്ന സാരികൾ മാത്രമേ റിപ്പീറ്റ് ചെയ്യാറുള്ളു. അത് എന്റെ മാത്രം കുഴപ്പമാട്ടോ.സീരിയലുക്കാർക്ക് അറിയില്ലല്ലോ ഞാൻ അഞ്ചു വർഷം മുന്നേ ഇട്ട സാരിയാണോ എന്ന്, അവർക്ക് ഫ്രഷ് ആയിട്ടുള്ള സാരി മതി.

അതേസമയം സീരിയലുകൾ ചെയ്യാൻ തുടങ്ങിയതുമുതൽ വാങ്ങിച്ചിട്ടുള്ള സാരികളെ കുറിച്ചും ആഭരണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്, തന്റെ സാരികൾ പത്ത് രൂപയക്ക് വിറ്റാൽ പോലും ഞങ്ങൾ ലക്ഷപ്രഭുക്കളാണെന്നും അത്രത്തോളം സാരിയുണ്ടെന്നും താരം പറയുന്നു. കോവിഡ് കാലത്ത് ഫ്ലാറ്റിന് താഴെ മേശയിട്ട് ഇതെല്ലാം വിൽപ്പന നടത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നും സാരികളുടെ പെട്ടി തട്ടിയിട്ട് നടക്കാൻ വയ്യെന്നും അലമാരികൾ നിറഞ്ഞുവെന്നും താരം പറയുന്നു.