5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala 2025: ചിപ്പിയില്ലാതെ എന്ത് പൊങ്കാല! ‘ഇത്തവണ ‘തുടരും; ചിത്രത്തിന് വേണ്ടി സ്പെഷ്യൽ പ്രാർത്ഥന’

Chippy Seeks the Blessings of Attukal Amma : മോഹൻലാൽ ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'തുടരും' റിലീസിന് ഒരുങ്ങുകയാണ്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിർമ്മാണം. അതുകൊണ്ട് ഇത്തവണ സിനിമയ്ക്ക് വേണ്ടി സ്‌പെഷ്യൽ പ്രാർത്ഥന ഉണ്ടെന്നും ചിപ്പി  മാദ്ധ്യമങ്ങളോട് പറഞ്ഞു.

Attukal Pongala 2025: ചിപ്പിയില്ലാതെ എന്ത് പൊങ്കാല! ‘ഇത്തവണ ‘തുടരും; ചിത്രത്തിന് വേണ്ടി സ്പെഷ്യൽ പ്രാർത്ഥന’
ChippyImage Credit source: social media
sarika-kp
Sarika KP | Published: 13 Mar 2025 11:14 AM

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതിനുള്ള തിരക്കിലാണ് ലക്ഷകണക്കിന് ഭക്തർ. കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷകണക്കിന് സ്ത്രീകളാണ് തലസ്ഥാന ന​ഗരിയിലേക്ക് പൊങ്കാല സമർപ്പിക്കാനായി എത്തുന്നത്. മുൻവർഷത്തേക്കാൾ കൂടുതൽ പേരാണ് ഇത്തവണ എത്തിയിട്ടുള്ളത് എന്നാണ് അധികൃതർ പറയുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.

മാധ്യമങ്ങളോട് സംസാരിച്ച താരം എല്ലാവർക്കും പൊങ്കാല ആശംസകൾ നേർന്നു. മോഹൻലാൽ ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘തുടരും’ റിലീസിന് ഒരുങ്ങുകയാണ്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിർമ്മാണം. അതുകൊണ്ട് ഇത്തവണ സിനിമയ്ക്ക് വേണ്ടി സ്‌പെഷ്യൽ പ്രാർത്ഥന ഉണ്ടെന്നും ചിപ്പി  മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also Read:പൊങ്കാലക്കിറ്റ് നൽകി സുരേഷ് ഗോപി; സമരപ്പന്തലിൽ പൊങ്കാലയിടാനൊരുങ്ങി ആശമാർ

തനിക്ക് ഇത് എത്രാമത്തെ പൊങ്കാല ആണെന്ന് അറിയില്ല. അതുകൊണ്ട് ആ ചോദ്യം വേണ്ടെന്നാണ് താരം പറയുന്നത്. ഇരുപത് വർഷത്തിലധികമായിട്ടുണ്ടാകും. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതിയതായി വരുന്ന ഒരു അനുഭവമാണ് ലഭിക്കാറുള്ളതെന്നും ചിപ്പി പറയുന്നു. ഇക്കൊല്ലം നല്ല തിരക്കാണ്. ക്ഷേത്രത്തിലും നല്ല തിരക്കുണ്ടെന്നും ചിപ്പി പറയുന്നു.

ഇതിനു പുറമെ തനിക്ക് നേരെയുണ്ടാകുന്ന ട്രോളുകളെ കുറിച്ചും താരം പ്രതികരിച്ചു. ട്രോളുകളൊക്കെ ഫോണിൽ വന്ന് തുടങ്ങി. പൊങ്കാലയുമായി ബന്ധപ്പെട്ടത് കൊണ്ട് കുഴപ്പമില്ല. ആറ്റുകാലമ്മയുടെ പേരുമായി ചേർത്തിട്ടാണല്ലോ. അതുകൊണ്ട് ഹാപ്പിയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം ഉത്തവണയും വൻ താരനിര തന്നെ പൊങ്കാല അർപ്പിക്കാൻ എത്തിയിട്ടുണ്ട്. ആനി, നടി പാർവ്വതി, കാളിദാസിന്‍റെ ഭാര്യ താരിണിഇവരെ കൂടാതെ ഒട്ടനവധി സിനിമ- സീരിയല്‍ താരങ്ങളും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്.