Chandini Sreedharan : ഹാന്‍ഡ്‌ഷേക്ക് കൊടുത്തതല്ല, സംഭവിച്ചത് ഇതാണ് ! ‘ബേസില്‍ യൂണിവേഴ്‌സി’ലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയെക്കുറിച്ച് ചാന്ദിനി ശ്രീധരന്‍

Actress Chandini Sreedharan About Pravinkoodu Shappu : പ്രാവിന്‍കൂട് ഷാപ്പ്‌ എന്ന സിനിമയിലാണ്‌ ചാന്ദിനി ഒടുവില്‍ അഭിനയിച്ചത്. മെറിന്‍ഡ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലെ പേരും ക്യാരക്ടറുമെല്ലാം ആള്‍ക്കാര്‍ക്ക് ഇഷ്ടമായെന്ന് തോന്നുന്നുവെന്ന് ചാന്ദിനി. മേക്കപ്പ് ഇഷ്ടപ്പെടാന്‍ അധികം ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും, ക്യാരക്ടറിന് എന്താണോ ആവശ്യം അത് ചെയ്യാന്‍ ഇഷ്ടമാണെന്നും താരം

Chandini Sreedharan : ഹാന്‍ഡ്‌ഷേക്ക് കൊടുത്തതല്ല, സംഭവിച്ചത് ഇതാണ് ! ബേസില്‍ യൂണിവേഴ്‌സിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയെക്കുറിച്ച് ചാന്ദിനി ശ്രീധരന്‍

ചാന്ദിനി ശ്രീധരന്‍, ബേസില്‍ ജോസഫ്‌

Updated On: 

22 Jan 2025 16:11 PM

ഷെയ്ക്ക് ഹാന്‍ഡിന് വേണ്ടി കൈ നീട്ടി പോകുമ്പോള്‍ ചമ്മി പോകുന്ന അവസ്ഥയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ ഓനപ്പേരാണ് ‘ബേസില്‍ യൂണിവേഴ്‌സ്’. നടനും സംവിധായകനുമായ ബേസില്‍ ജോസഫിലൂടെയാണ് സംഭവം ട്രെന്‍ഡായത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സൂപ്പര്‍ ലീഗിനിടെ ബേസില്‍ ഒരു താരത്തിന് കൈ നീട്ടിയെങ്കിലും, അതുകാണാതെ ആ താരം നടന്‍ പൃഥിരാജിന് കൈ കൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി. ഷെയ്ക്ക് ഹാന്‍ഡിന് പോയിട്ട് കൈ കിട്ടാതെ ചമ്മിയവരെ സോഷ്യല്‍ മീഡിയ അന്ന് മുതല്‍ ബേസില്‍ യൂണിവേഴ്‌സിലെ അംഗങ്ങളാക്കി. സമാനമായ അനുഭവം ഉണ്ടായ നടന്‍മാരായ മമ്മൂട്ടി, ടൊവിനോ, മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവരെല്ലാം ഇന്ന് ബേസില്‍ യൂണിവേഴ്‌സിലെ ‘അംഗങ്ങളാ’ണ്. നടി ചാന്ദിനി ശ്രീധരനാണ് ഈ ക്ലബിലെ പുതിയ അംഗം.

ക്ലബിന്റെ പേരിന്റെ ‘ഉടമ’യായ ബേസിലിന് കൈ കൊടുക്കാന്‍ പോയപ്പോഴാണ് ചാന്ദിനിക്ക് അമളി പറ്റിയതെന്നതാണ് ശ്രദ്ധേയം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചാന്ദിനിയും പ്രതികരിച്ചു. അത് ഹാന്‍ഡ്‌ഷേക്കിന് ശ്രമിച്ചതല്ലെന്നും, ബേസിലിനെ വിളിച്ചതാണെന്നും, എന്നാല്‍ അദ്ദേഹം അത് അറിഞ്ഞില്ലെന്നും ചാന്ദിനി പറഞ്ഞു. ഇത് എപ്പോള്‍ എല്ലാവരും വീഡിയോയായി ആഘോഷിക്കുന്നുണ്ടെന്നും, തമാശയായാണ് കാണുന്നതെന്നും താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഏത് ഏജ് ഗ്രൂപ്പിനും ഇഷ്ടപ്പെടുന്ന താരമാണ് ബേസിലെന്നും, അദ്ദേഹം എനര്‍ജറ്റിക്കാണെന്നും ഇവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

വെറുതെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല

വളരെ കുറച്ച് മാത്രം സിനിമ ചെയ്യുന്നതിനെക്കുറിച്ചും ചാന്ദിനി അഭിമുഖത്തില്‍ വെളിപ്പെടുത്തി. വെറുതെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്നും, ഇഷ്ടപ്പെടുന്ന അവസരങ്ങള്‍ കിട്ടുമ്പോള്‍ അത് ചെയ്യുമെന്നുമായിരുന്നു നടിയുടെ പ്രതികരണം. തൃപ്തിയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും ചാന്ദിനി വ്യക്തമാക്കി.

അത് കള്ളല്ല !

പ്രാവിന്‍കൂട് ഷാപ്പ്‌ എന്ന ചിത്രത്തിലാണ് ചാന്ദിനി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ മെറിന്‍ഡ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ പേരും ക്യാരക്ടറുമെല്ലാം ആള്‍ക്കാര്‍ക്ക് ഇഷ്ടമായെന്ന് തോന്നുന്നുവെന്ന് ചാന്ദിനി അഭിമുഖത്തില്‍ പറഞ്ഞു. മേക്കപ്പ് ഇഷ്ടപ്പെടാന്‍ അധികം ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും, ക്യാരക്ടറിന് എന്താണോ ആവശ്യം അത് ചെയ്യാന്‍ ഇഷ്ടമാണെന്നും താരം പ്രതികരിച്ചു.

ഈ ചിത്രത്തിലെ എല്ലാവരും ഡെഡിക്കേറ്റഡായിരുന്നുവെന്നും, ഈ സിനിമയിലൂടെ തന്നെ സ്വയം ‘ബെറ്ററാ’ക്കാന്‍ പറ്റിയെന്നാണ് തോന്നുന്നതെന്നും ചാന്ദിനി പറഞ്ഞു. സിനിമയില്‍ കാണിക്കുന്ന കള്ളൊന്നും, യഥാര്‍ത്ഥ കള്ളല്ലെന്നും, കഞ്ഞിവെള്ളമായിരിക്കുമെന്നുമായിരുന്നു അവതാരികയുടെ ചോദ്യത്തോടുള്ള ചാന്ദിനിയുടെ മറുപടി.

Read Also :  എല്ലാത്തിനും കാരണം ജിൻ്റോയെന്ന് അപ്സര, ഡിവോഴ്സ് വിഷയത്തിൽ വ്യക്തത നൽകി താരം

പ്രാവിന്‍കൂട് ഷാപ്പ്‌

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചെയ്ത പ്രാവിന്‍കൂട് ഷാപ്പില്‍ സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

Related Stories
Mohanlal-Amal Neerad Movie : മോഹൻലാൽ അമൽ നീരദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു? സൂചന നൽകി ഭീഷ്മപർവ്വം സിനിമ തിരക്കഥാകൃത്ത്
Apsara Rathnakaran: എല്ലാത്തിനും കാരണം ജിൻ്റോയെന്ന് അപ്സര, ഡിവോഴ്സ് വിഷയത്തിൽ വ്യക്തത നൽകി താരം
Thudarum Movie: ‘തുടരും’ റിലീസ് നീളുന്നതിന് പിന്നിൽ ഒടിടി ഡീൽ; വിവാദങ്ങൾക്ക് പിന്നിൽ ഫാൻ ഫൈറ്റ് വെകിളിക്കൂട്ടങ്ങളെന്ന് സംശയം: തരുൺ മൂർത്തി
Saif Ali Khan : സമയം ശരിയല്ല ! സെയ്ഫ് അലി ഖാന് ഇത് കഷ്ടകാലം; 15000 കോടിയുടെ സ്വത്ത് നഷ്ടമായേക്കും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Mutharamkunnu P.O Movie : ‘മുത്താരംകുന്നിലേക്ക് ധാരാ സിങിനെ എത്തിച്ച തുക കേട്ട് ശ്രീനിയും സിബിയും ഞെട്ടി’; ആ രഹസ്യം വെളിപ്പെടുത്തി ജഗദീഷ്
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ