AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘ഭർത്താവിനൊപ്പം ഒരുമിച്ച് കാണാറേയില്ലല്ലോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ പ്രൂവ് ചെയ്യേണ്ട കാര്യമില്ലെന്ന് ഭാവന

Bhavana About Divorce Rumours: എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല തന്റെതെന്നും താരം പറയുന്നു. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. താനും ഭർത്താവും നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. എന്തെങ്കിലും സംഭവിച്ചാൽ താൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ലെന്നും ഭാവന പറയുന്നു.

Bhavana: ‘ഭർത്താവിനൊപ്പം ഒരുമിച്ച് കാണാറേയില്ലല്ലോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ പ്രൂവ് ചെയ്യേണ്ട കാര്യമില്ലെന്ന് ഭാവന
ഭാവന, ഭർത്താവ് നവീൻ Image Credit source: instagram
sarika-kp
Sarika KP | Updated On: 19 Mar 2025 15:07 PM

മലയാളികളുടെ പ്രിയ നായികയാണ് നടി ഭാവന. ചുരുങ്ങിയ സമയം കൊണ്ട് മലയാള ചലച്ചിത്ര രം​ഗത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് അഭിനയ രം​ഗത്ത് നിന്ന് പുറകോട്ട് മാറിനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമ രം​ഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് താരം. താരത്തെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും. ദ ഡോർ എന്ന സിനിമയിലൂടെ തമിഴകത്തേക്കും തിരിച്ചെത്തുകയാണ് ഭാവന. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി.

സോഷ്യൽ മീഡിയയിലും സജീവമായ താരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വളരെ വിരളമാണ്. മറ്റ് പരിപാടികളിലോ അഭിമുഖങ്ങളിലോ ഭാവനയ്ക്കൊപ്പം നവീനെ ആരാധകർ കാണാറില്ല. ഇതിനു പിന്നാലെ പല തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും പിരിയാൻ പോകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

Also Read:‘അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് ആലോചിച്ചിരുന്നില്ല; വരാന്‍ കാരണം ആ നടന്‍’; ഭാവന

​ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത് . എന്നും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്ന ദമ്പതികൾ അല്ല തങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാൻ തങ്ങൾക്ക് പറ്റില്ലെന്നും അത് വളരെ ക്രിഞ്ച് ആയിരിക്കുമെന്നുമാണ് താരം പറയുന്നത്. വിവാഹ വാർഷികത്തിന് താൻ ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് തങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് താൻ ഒരിക്കൽ മറുപടി നൽകിയിട്ടുണ്ടെന്നും ഭാവന പറയുന്നു.

തനിക്കൊപ്പം എന്നും അമ്മയുണ്ട്. എന്നിട്ട് താൻ അമ്മയ്ക്കൊപ്പം സെൽഫി എടുക്കുമോ എന്നാണ് ഭാവന ചോദിക്കുന്നത്. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല തന്റെതെന്നും താരം പറയുന്നു. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. താനും ഭർത്താവും നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. എന്തെങ്കിലും സംഭവിച്ചാൽ താൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ലെന്നും ഭാവന പറയുന്നു.

സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ടിലെങ്കിൽ പ്രശ്നമുണ്ടെന്ന് ആളുകൾ കരുതുന്നത് താൻ കാര്യമാക്കുന്നില്ലെന്നും ഭാവന വ്യക്തമാക്കി.2018 ലാണ് നവീനും ഭാവനയും വിവാഹിതരായത്. കന്നഡ സിനിമാ നിർമാതാവാണ് നവീൻ. നവീൻ നിർമ്മിച്ച സിനിമയിൽ ഭാവന അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തി.