Rasheen Siddique: നിനക്ക് ഏറ്റവും പ്രിയപ്പെട്ട റെക്സോണ സോപ്പുമായി നിന്നെ കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്-കുറിപ്പുമായി ബീന ആൻ്റണി
Rasheen Siddique Death: ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു റാഷിൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 37 വയസ്സായിരുന്നു റാഷിന്. സിദ്ധിഖിൻ്റെ മൂന്ന് മക്കളിൽ എറ്റവും മൂത്ത മകനായിരുന്നു റാഷിൻ
റാഷീൻ സിദ്ധിക്കിൻ്റെ മരണത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങൾ വഴി തങ്ങളുടെ ആദരാഞ്ജലികൾ അറിയിച്ചത്. റാഷിനുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടി ബീനാ ആൻ്റണി. റാഷിനെ ആദ്യമായി കണ്ട ദിവസം മുതൽ ഇതുവരെയുള്ള എല്ലാ നിമിഷങ്ങളും താരം തൻ്റെ പോസ്റ്റിൽ പറയുന്നുണ്ട്.
പോസ്റ്റിങ്ങനെ
ഒരുപാടു വേദനയോടെ കണ്ണീരോട് വിട…..മോനേ സാപ്പി നിന്നെ ഒരുപാടു ഇഷ്ടായിരിക്കുന്നു ഞങ്ങൾക്കെല്ലാവർക്കും. .എത്രേയോ വർഷങ്ങൾക്ക് മുൻപ് നീ കുഞ്ഞായിരിക്കുമ്പോഴാണ് നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നിന്നെയാണ് ഇന്നും എൻ്റെ മനസ്സിലുള്ളത്. എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്.
മനസ്സു പിടയുന്ന വേദനയോടെ ഇക്കായുടെ കുടുംബത്തിൻ്റെ വേദനയോടൊപ്പം ചേരുന്നു. അതു താങ്ങാനുള്ള കരുതും കുടുംബത്തിനും കൊടുക്കണേ പടച്ചോനെ…പ്രാർത്ഥനകൾ.
ALSO READ: Siddique Son: നടൻ സിദ്ധിക്കിൻ്റെ മകൻ റാഷിൻ സിദ്ധിഖ് അന്തരിച്ചു
സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ എന്നാണ് റാഷിൻ്റെ മരണത്തിൽ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ്.വ്യാഴാഴ്ചയാണ് നടൻ സിദ്ധിഖിൻ്റെ മൂത്ത മകൻ റാഷിൻ സിദ്ധിഖ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.
ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 37 വയസ്സായിരുന്നു റാഷിന്. സിദ്ധിഖിൻ്റെ മൂന്ന് മക്കളിൽ എറ്റവും മൂത്തയാളായിരുന്നു റാഷിൻ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് റാഷിൻ സിദ്ധിക്കിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സിദ്ധിഖിൻ്റെ എറണാകുളത്തെ വീട്ടിലെത്തിയത്.