Actress Ashwini Nambiar: ‘വിവാഹ അഭ്യർത്ഥനയുമായി ആ നടൻ എന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചി’; തുറന്ന് പറഞ്ഞ് നടി അശ്വിനി

Ashwini Nambiar Opens Up About Marriage Proposal: എന്നാൽ ആരാണെന്ന് താൻ പറയില്ലെന്നും താരം പറഞ്ഞു. അദ്ദേ​ഹം ഇന്നും സജീവമായി നില്‍ക്കുന്ന ഒരാളാണ്. കല്യാണം കഴിച്ച് തരണം എന്ന് പറഞ്ഞ് തന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചിയിട്ടുണ്ട്.

Actress Ashwini Nambiar: വിവാഹ അഭ്യർത്ഥനയുമായി ആ നടൻ എന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചി; തുറന്ന് പറഞ്ഞ് നടി അശ്വിനി

Actress Ashwini Nambiar

sarika-kp
Published: 

02 Mar 2025 12:15 PM

മണിച്ചിത്രത്താഴിലെ അല്ലിയായി വന്ന് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അശ്വിനി നമ്പ്യർ. തൊണ്ണൂറുകളില്‍ നായികയായും സഹനടിയായും മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞു നിന്ന നടിയാണ് അശ്വിനി നമ്പ്യാര്‍. തമിഴിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരം കൗരവര്‍, ധ്രുവം, കുടുംബ കോടതി പോലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തൊട്ടതെല്ലാം പൊന്നാക്കിയ കഥാപാത്രമാണ് അശ്വിനിയുടേത്. മലയാളികൾക്ക് അശ്വിനിയാണെങ്കില്‍, തമിഴ് സിനിമാ ലോകത്ത് രുദ്രയാണ് നടി. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് താരം. സുഴൽ 2 ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. ഈ വെബ് സീരിസിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് താരം ഇപ്പോൾ. ഇത്തരത്തിൽ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാൻ എസ്എസ് മ്യൂസിക് ചാനലില്‍ എത്തിയപ്പോൾ താരം പങ്കുവച്ച വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:‘ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക; എനിക്കൊരു മകളാണുള്ളത്’; പാർവതി വിജയ്

അഭിനയത്തിൽ നിറഞ്ഞ് നിന്ന സമയത്ത് വന്ന കത്തുകളെ കുറിച്ചും പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അന്നൊക്കെ ഒരുപാട് കത്തുകള്‍ വരുമായിരുന്നുവെന്നാണ് താരം പറയുന്നത്. രക്തം കൊണ്ട് എഴുതി അയക്കുന്നത് ഒരേ സമയം സന്തോഷവും സങ്കടവും തരുന്ന അനുഭവങ്ങളാണ്. നമ്മളെ ഇത്രയധികം സ്‌നേഹിക്കുന്നു എന്നതില്‍ സന്തോഷം തോന്നും, പക്ഷേ ഇഷ്ടത്തിന്റെ പേരില്‍ ഇങ്ങനെയൊക്കെയോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവു തോന്നാറുണ്ടെന്നും അശ്വിനി പറയുന്നു. എന്നാൽ ഒരു കത്തിന് പോലും തിരിച്ച് മറുപടി നൽകാറില്ലെന്ന് താരം പറയുന്നു.

സിനിമയിൽ നിന്നുള്ള ഒരാളും തനിക്ക് ഇത്തരത്തിൽ എന്നും കത്ത് എഴുതാറുണ്ടെന്നും എന്നാൽ ആരാണെന്ന് താൻ പറയില്ലെന്നും താരം പറഞ്ഞു. അദ്ദേ​ഹം ഇന്നും സജീവമായി നില്‍ക്കുന്ന ഒരാളാണ്. കല്യാണം കഴിച്ച് തരണം എന്ന് പറഞ്ഞ് തന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള ആളാണ്. തമിഴിലാണ് കത്തുകള്‍ എഴുതിയിരുന്നത്. തങ്ങൾക്ക് തമിഴ് അറിയാത്തത് കൊണ്ട് അത് അറിയുന്നവരെ കൊണ്ട് വായിപ്പിച്ച് മറുപടി എഴുതി അയച്ചു.താത്പര്യമില്ല എന്ന് വ്യക്തമാക്കിയതിന് ശേഷം പിന്നീട് ശല്യം ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

Related Stories
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്
Tovino Thomas: ‘അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍…’
Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്
Jassie Gift: ഫോര്‍ ദ പീപ്പിളില്‍ എങ്ങനെ ജാസി ഗിഫ്റ്റ് പാടി? ആ കഥ വെളിപ്പെടുത്തി ജയരാജ്‌
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ