5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arya Badai: ‘അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ ഇട്ടിട്ടുപോയത്’; ആര്യ ബഡായ്

Arya Badai On Relationship: എന്താണ് പ്രശ്നമെന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്നവരെ മാത്രം പരിഗണിച്ചാൽ മതി. അല്ലാത്തവരെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

Arya Badai: ‘അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ ഇട്ടിട്ടുപോയത്’; ആര്യ ബഡായ്
Arya BadaiImage Credit source: facebook
sarika-kp
Sarika KP | Published: 03 Mar 2025 22:07 PM

നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയായ താരമാണ് ആര്യ ബഡായ്. ടെലിവിഷൻ ഷോയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ കൂടുതലും മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ബിഗ് ബോസിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്ക വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും തുറന്നുപറയുന്നയാളാണ് താരം. ഇപ്പോഴിതാ അടുത്തിടെ താരം നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ ജീവിതത്തിൽ താൻ ഏറ്റവും സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ ഇട്ടിട്ടുപോയിട്ടുള്ളതെന്നാണ് താരം പറയുന്നത്. ഇവർക്കെല്ലാം തന്നെത്തന്നെ വളരെയധികം കൊടുത്തിട്ടുള്ളതാണെന്നാണ് താരം പറയുന്നത്. താൻ എന്ന വ്യക്തിക്ക് അത്രമാത്രമേ അവരൊക്കെ വിലകൽപിച്ചിട്ടുള്ളൂ എന്നാണ് ഇതിൽ നിന്നെല്ലാം മനസിലായത്. എന്താണ് പ്രശ്നമെന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്നവരെ മാത്രം പരിഗണിച്ചാൽ മതി. അല്ലാത്തവരെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

Also Read:‘എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സംസാരിച്ചിരുന്നു; മാനുഷിക പരി​ഗണന വേണം’; അഹാനയ്‌ക്കെതിരെ സംവിധായകന്റെ ഭാര്യ

തന്റെ ജീവിതത്തിലേക്ക് വരാൻ എളുപ്പമാണെന്നും വിട്ടുപാകാനാണ് ബുദ്ധിമുട്ടെന്നും ആര്യ പറയുന്നു. ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താൻ മണ്ടിയാണെന്നും എത്ര കിട്ടിയാലും പഠിക്കില്ലെന്നും ആര്യ പറയുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെ തനിക്ക് മനസ്സിലാക്കി തുടങ്ങിയെന്നും ഒരുപാട് മാറിയെന്നും ആര്യ കൂട്ടിച്ചേർത്തു.

ഒരു സിനിമയിൽ എത്താനോ നല്ല കഥാപാത്രങ്ങൾ ലഭിക്കാനോ ടാലന്റ് മാത്രം പോരെന്നും അതിനു ഭാ​ഗ്യം കൂടി വേണമെന്നും വിശ്വാസിക്കുന്ന ഒരാളാണ് താനെന്നാണ് ആര്യ പറയുന്നത്. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാനാവും. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണെന്നും ആര്യ അഭിമുഖത്തിൽ പറഞ്ഞു.