Ansiba Hassan:’എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്’; തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണം’; അൻസിബ ഹസൻ
actress Ansiba Hassan: ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്നതായിരുന്നു ജസ്റ്റിസ് ഹേമ കമ്മറ്റി പുറത്തിറക്കിയ റിപ്പോർട്ട്. ഇതിനെ തുടർന്ന താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) ഭിന്നത ഉടലെടുത്തിരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിൻ്റെ നിലപാട് തള്ളി നടൻ ജഗദീഷ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ രംഗത്ത് എത്തി. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും ‘ അൻസിബ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവത്തിൽ കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണമെന്നും താരം തുറന്നുപറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്രേയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും വസ്തുതയുണ്ടാകുമെന്നും താരം പറഞ്ഞു. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതേസമയം തനിക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞു. മോശം രീതിയിൽ മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം ജസ്റ്റിസ് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിൻ്റെ നിലപാട് തള്ളി നടൻ ജഗദീഷ് രംഗത്ത് എത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മ നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുകൾ ഒറ്റപ്പെട്ടതാണെന്ന് സിദ്ധിഖ് അവകാശപ്പെട്ടത്.
“അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. റിപ്പോർട്ടിൽ അന്വേഷണം നടക്കണം. ഒറ്റപ്പെട്ട സംഭവം ആണെന്നുപറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. സിനിമാ വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല. പരാതികളുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. മറ്റിടങ്ങളിലും ഇതൊക്കെ നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും സർക്കാർ വിശദീകരണം നൽകണം.”- ജഗദീഷ് പറഞ്ഞു.