Pearle Maaney JAMBI Video Song: ‘ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ?’; കത്തികയറി പേളിയുടെ ജാംബി
Pearle Maaney and Srinish Aravind New Project: താരം പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായെത്തിയത്. ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ, പേളി ചേച്ചി വെല്‍ക്കം ബാക്ക് ടു ദി സില്‍വര്‍ സ്‌ക്രീന്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. പേളിയെ പോലെ തന്നെ പുതിയ പ്രൊജക്ടില്‍ ആരാധകരും ഏറെ ആകാക്ഷയിലാണ്.
ഏറെ ആരാധകരുള്ള താരങ്ങളാണ് പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളത്തിലൂടെ പ്രണയത്തിലാവുകയും ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്യുന്ന ഇരുവരുടെയും വിശേഷങ്ങള്‍ അറിയാനായി വലിയ ആകാംക്ഷയാണ് എപ്പോഴും ആരാധകര്‍ പ്രകടിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പേളി മാണി തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡെയ്‌സ്, ആര്‍ഡിഎക്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സുമായി സഹകരിച്ചുകൊണ്ട് സിനിമയിലേക്ക് വീണ്ടും കടക്കുകയാണ് പേര്‍ളി മാണി. ഇത്തവണ പേളി ഒറ്റയ്ക്കല്ല ഭര്‍ത്താവും നടനുമായ ശ്രീനിഷും കൂടെയുണ്ട്.
താനും ശ്രീനിഷും ഒരു പുതിയ പ്രൊജക്ടിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ പേളി കുറിച്ചിരിക്കുന്നത്. ജാംബി എന്നാണ് പോസ്റ്റില്‍ പേളി പറയുന്നത്. മറ്റൊരു പ്രപഞ്ചത്തിലേക്ക് സ്വാഗതമെന്നും ഭൂതകാലം വിശ്രമിക്കാന്‍ വിസമ്മതിക്കുന്ന ഒരു ലോകത്തേക്ക് ജാംബി കടന്നുവരുമെന്നും താരം കുറിച്ചു.
താരം പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായെത്തിയത്. ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ, പേളി ചേച്ചി വെല്‍ക്കം ബാക്ക് ടു ദി സില്‍വര്‍ സ്‌ക്രീന്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. പേളിയെ പോലെ തന്നെ പുതിയ പ്രൊജക്ടില്‍ ആരാധകരും ഏറെ ആകാക്ഷയിലാണ്.
അതേസമയം, പേളിയും രണ്ട് മക്കളും നയന്‍കാരയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ യഥാര്‍ഥ നക്ഷത്രമാണ് നയന്‍താര എന്ന അടിക്കുറിപ്പോടെയാണ് അന്ന് പേളി ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹത്തോടെയും കരുതലോടെയും നയന്‍താര ലാളിക്കുന്നത് കണ്ടപ്പോള്‍ അത് സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാന്‍ സാധിക്കാത്ത അവസ്ഥിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും പേളി പറഞ്ഞിരുന്നു.
‘നയന്‍താര ഈ കാലഘട്ടത്തിലെ യഥാര്‍ഥ നക്ഷത്രം. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയതും അവര്‍ എന്റെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്നതും കണ്ടപ്പോള്‍ സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നയന്‍താര എന്റെ കുട്ടികളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും സമയം ചെലവഴിച്ചത് ഞാന്‍ എന്റെ നെഞ്ചില്‍ എന്നേക്കും ചേര്‍ത്ത് വെക്കുന്ന ഓര്‍മകളായിരിക്കും’ പേളി കുറിച്ചു.