5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര

Anaswara Rajan About Her School Life: സിനിമ ഇറങ്ങിയതോടെ ഫെയിം അറ്റന്‍ഷന്‍ ഇതെല്ലാം കൂടി. അതിന് മുമ്പ് അങ്ങനെ അറ്റന്‍ഷനൊന്നും കിട്ടിയിരുന്ന ആളായിരുന്നില്ല ഞാന്‍. മോണോ ആക്ടും സ്‌പോര്‍സും എല്ലാ ചെയ്യുമായിരുന്നെങ്കിലും ഒന്നിലും ബെസ്റ്റ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രശംസ ലഭിച്ചിട്ടുമില്ല. അങ്ങനെ ഉള്ള എനിക്ക് കുറച്ച് ജനശ്രദ്ധ കിട്ടുമ്പോള്‍, പ്രശംസ ലഭിക്കുമ്പോള്‍ ഭയങ്കര ഹാപ്പിയായിരുന്നു ഞാന്‍. ആ ഫെയിം ഞാന്‍ നന്നായി ആസ്വദിച്ചു.

Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര
അനശ്വര രാജന്‍ Image Credit source: Instagram
shiji-mk
Shiji M K | Published: 17 Jan 2025 19:27 PM

ബാലതാരമായി മലയാള സിനിമയിലേക്കെത്തി നായിക നിരയിലേക്ക് വളര്‍ന്ന നടിയാണ് അനശ്വര രാജന്‍. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര് തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ രേഖാചിത്രം എന്ന ചിത്രത്തിലൂടെ കാഴ്ചവെച്ച മിന്നും പ്രകടനത്തിന് കയ്യടികള്‍ നേടുകയാണ് അനശ്വര. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ തന്റെ സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ച് അനശ്വര പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സിനിമയില്‍ അഭിനയിച്ചത് കൊണ്ട് തന്റെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അനശ്വര പറയുന്നത്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നുമുണ്ടായ ഒറ്റപ്പെടലിനെ കുറിച്ചും താരം പറയുന്നു.

“ആദ്യ സിനിമയില്‍ അഭിനയിച്ച് ഞാന്‍ തിരിച്ചെത്തുമ്പോള്‍ ആകാശത്തായിരുന്നു, വേറെ ലോകത്തായിരുന്നു അന്ന്. ഞാന്‍ സിനിമാ നടിയാണേ എന്ന മോഡിലായിരുന്നു. ഒരു മാസം കഴിഞ്ഞാണ് സ്‌കൂളിലേക്ക് എത്തിയത്. വൈകിയതിന്റെ കാരണം പറയാന്‍ ഞാനും അച്ഛനും അമ്മയും ഒരുമിച്ച് സ്‌കൂളിലേക്ക് പോയത്. അവിടെ എത്തിയതും ആദ്യം തന്നെ കേട്ട ചോദ്യം എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു. എല്ലാവരും സിനിമയെ കുറിച്ച് ചോദിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.

പിന്നീട് സിനിമ ഇറങ്ങിയതോടെ ഫെയിം അറ്റന്‍ഷന്‍ ഇതെല്ലാം കൂടി. അതിന് മുമ്പ് അങ്ങനെ അറ്റന്‍ഷനൊന്നും കിട്ടിയിരുന്ന ആളായിരുന്നില്ല ഞാന്‍. മോണോ ആക്ടും സ്‌പോര്‍സും എല്ലാ ചെയ്യുമായിരുന്നെങ്കിലും ഒന്നിലും ബെസ്റ്റ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രശംസ ലഭിച്ചിട്ടുമില്ല. അങ്ങനെ ഉള്ള എനിക്ക് കുറച്ച് ജനശ്രദ്ധ കിട്ടുമ്പോള്‍, പ്രശംസ ലഭിക്കുമ്പോള്‍ ഭയങ്കര ഹാപ്പിയായിരുന്നു ഞാന്‍. ആ ഫെയിം ഞാന്‍ നന്നായി ആസ്വദിച്ചു.

Also Read: Rekhachithram: ‘ആ വാക്ക് പാലിച്ചു’; എഡിറ്റില്‍ കളഞ്ഞെങ്കിലെന്താ സുലേഖ ചേച്ചിക്ക് ഇതില്‍പരം ഭാഗ്യം വരാനുണ്ടോ?

എന്നാല്‍ അതിന്റെ പാര്‍ശ്വഫലവും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി പഠിക്കുകയൊന്നും വേണ്ടല്ലോ എന്നാണ് ടീച്ചര്‍മാര്‍ പറയുക. എന്റെ സുഹൃത്തുക്കളുടെ അച്ഛനമ്മമാരോട് അവളുടെ കൂടെ കറങ്ങേണ്ടാ അവളുടെ ജീവിതം സെറ്റില്‍ഡ് ആണ്, നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കൂ എന്നെല്ലാം പറയുകയും ചെയ്യും.

അന്നെല്ലാം എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നു. ടീച്ചര്‍മാര്‍ പോലും എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും സഹിക്കാന്‍ സാധിക്കാതെ ഒരുപാട് തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. മാനസികമാ സഹിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂള്‍ മാറണമെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞിരുന്നു.

ആ അവസ്ഥയിലിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരികയാണെങ്കില്‍ ചിരിക്കാന്‍ പറ്റാതെ വരും. അപ്പോള്‍ എനിക്ക് ഭയങ്കര അഹങ്കാരമാണെന്നും പറയും. ഫെയിമിന്റെ ഈ വശം എനിക്ക് ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നില്ല. പിന്നെ അതിനോടെല്ലാം യൂസ്ഡായി. എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്നും അതെല്ലാം ബാലന്‍സ് ചെയ്യണമെന്നും മനസിലായി,” അനശ്വര പറഞ്ഞു.