Amala paul : ‘സംവിധായകന്‍ പറയുന്നതൊക്കെ ചെയ്തു; പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് കരുതിയില്ല’; അമല പോൾ

Amala Paul Bad Acting Experience:തമിഴിൽ രണ്ടാമത് താരം ചെയ്ത് ചിത്രം മോശമായിരുന്നു. അത് ആ പ്രായത്തിൽ എടുത്ത വലിയൊരു തെറ്റ് മാത്രമായിരുന്നുവെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ തന്റെ ജീവിതത്തെ ബാധിച്ചു എന്നും നടി പറയുന്നു.

Amala paul : സംവിധായകന്‍ പറയുന്നതൊക്കെ ചെയ്തു; പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് കരുതിയില്ല; അമല പോൾ

Amala Paul

sarika-kp
Published: 

05 Apr 2025 11:50 AM

സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരിയാണ് നടി അമല പോൾ. നീലത്താമരയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് താരം അഭിനയ രം​ഗത്തേക്ക് പ്രവേശിച്ചത്. എന്നാൽ തമിഴ് സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്.

ഇപ്പോൾ കുടുംബജീവിതം ആസ്വാദിക്കുന്ന തിരക്കിലാണ് താരം. കഴിഞ്ഞ വർഷം വിവാഹിതയായ താരം ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താൻ ഹാപ്പിയാണെന്നും അമല പോൾ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച തെറ്റുകളെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. തമിഴിൽ രണ്ടാമത് താരം ചെയ്ത് ചിത്രം മോശമായിരുന്നു. അത് ആ പ്രായത്തിൽ എടുത്ത വലിയൊരു തെറ്റ് മാത്രമായിരുന്നുവെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ തന്റെ ജീവിതത്തെ ബാധിച്ചു എന്നും നടി പറയുന്നു.

സിന്ധു സമവലി എന്ന സിനിമയുടെ അനുഭവമാണ് താരം തുറന്നപറഞ്ഞത്. ചിത്രത്തിൽ അമലയുടെ കഥാപാത്രം വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരും. ആ വീട്ടില്‍ അമ്മായിപ്പന്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഭര്‍ത്താവ് ജോലിയ്ക്ക് പോകുന്ന സാഹചര്യത്തില്‍ അമ്മായിയപ്പനും മരുമകളും തമ്മില്‍ പ്രണയത്തിലാവുന്നതും ഇരുവരും തമ്മില്‍ വഴിവിട്ട ജീവിതത്തിലേക്ക് കടക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്.

Also Read:‘ദൈവം തന്ന നിധിയാണ്, ശ്രീനിയെ പോലൊരു ഭര്‍ത്താവിനെ ലഭിച്ചത് എന്റെ ഏറ്റവും വലിയ വിജയം’; പേളി മാണി

ചിത്രത്തിൽ ബെഡ്റൂം സീനുകൾ വരെ അമലയ്ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിനു ശേഷം വലിയ വിവാ​ദങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അമലയ്‌ക്കൊപ്പം ഹരീഷ് കല്യാണാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചത്. അമലയുടെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സിനിമ കാരണം താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും കുടുംബത്തിന്റെ ഹൃദയം തകര്‍ക്കുന്ന അനുഭവം ഉണ്ടായെന്നും അത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും അമല പോള്‍ പറയുന്നത്.

അത് തന്നെക്കാൾ വിഷമിച്ചത് അച്ഛനായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ തനിക്കുണ്ടായ ദുരന്തം എന്ന് വേണമെങ്കില്‍ പറയാം. ചിത്രവുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടായി. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് വരാന്‍ പോലും തനിക്ക് അന്ന് ഭയമായിരുന്നു എന്നാണ് അമല പറയുന്നത്. സംവിധായകന്‍ പറയുന്നതൊക്കെ താൻ ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ചെയ്തത് മാത്രമേ ആ സിനിമയില്‍ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് പോലും കരുതിയില്ലെന്നും താരം പറയുന്നു. സിനിമയിലൂടെ ലഭിച്ച നെഗറ്റീവ് തന്റെ കരിയറിനെയും ജീവിതത്തെയുമൊക്കെ വല്ലാതെ ബാധിച്ചു.

Related Stories
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്
Tovino Thomas: ‘അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍…’
Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്
Jassie Gift: ഫോര്‍ ദ പീപ്പിളില്‍ എങ്ങനെ ജാസി ഗിഫ്റ്റ് പാടി? ആ കഥ വെളിപ്പെടുത്തി ജയരാജ്‌
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ