5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Vishal: ‘നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്’; തമിഴ് നടൻ വിശാലിനെതിരെ നടി ശ്രീ റെഡ്‌ഡി

Actress Allegations Against Actor Vishal: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ച് കൊണ്ട് ഇത്തരത്തിൽ തമിഴിലും ഒരു കമ്മിറ്റി കൊണ്ടുവരണമെന്ന് നടൻ വിശാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, വിശാലിനെതിരെ ആരോപണവുമായി ഒരു നടി രംഗത്ത് വന്നിരിക്കുകയാണ്.

Actor Vishal: ‘നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്’; തമിഴ് നടൻ വിശാലിനെതിരെ നടി ശ്രീ റെഡ്‌ഡി
നടൻ വിശാൽ (Image Courtesy: Vishal's Facebook)
nandha-das
Nandha Das | Updated On: 02 Sep 2024 09:47 AM

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അന്യഭാഷാ താരങ്ങളും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തമിഴിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടാവുമെന്നും അതിനാൽ മലയാളത്തിലേത് പോലെ അവിടെയും ഇത്തരത്തിൽ ഒരു കമ്മിറ്റി കൊണ്ടുവരണമെന്നും കഴിഞ്ഞ ദിവസം നടൻ വിശാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതോടൊപ്പം, സിനിമ മേഖലയിൽ ആരെങ്കിലും മോശമായി പെരുമാറിയാൽ അവരെ ചെരുപ്പ് ഊരി അടിക്കണമെന്നും വിശാൽ പറഞ്ഞിരുന്നു. താരത്തിന്റെ പ്രതികരണത്തെ നിരവധി പേർ അഭിനന്ദിക്കുകയും, സമൂഹ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ, വിശാലിനെതിരെ ആരോപണങ്ങളുമായി  നടി ശ്രീ റെഡ്‌ഡി  രംഗത്ത് വന്നിരിക്കുകയാണ്. നടി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിളേ, മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ തങ്ങളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് നടി കുറിച്ചത്. മുൻപ് ശ്രീ റെഡ്‌ഡി വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ചിരുന്നു. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളും നടി ഉന്നയിച്ചു.

ALSO READ: ‘ആരോപണം സത്യവും വ്യക്തവുമാണ്; പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ജയസൂര്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതിക്കാരി

ശ്രീ റെഡ്‌ഡി വിശാലിനെതിരെ എക്‌സിൽ കുറിച്ചതിങ്ങനെ:

 

‘സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിൾ, സ്ത്രീയെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങളുടെ നാവ് മാധ്യമങ്ങൾക്ക് മുന്നിൽ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീയെക്കുറിച്ച് നിങ്ങൾ പറയുമ്പോൾ ഉപയോഗിക്കുന്ന വൃത്തിക്കെട്ട ഭാഷ, വിറയ്ക്കുന്ന രീതി, നല്ല വ്യക്തികൾക്ക് നിങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലത്തെയും വഞ്ചകനാണ്. ലോകത്തിലെ എല്ലാവർക്കും അറിയാം നിങ്ങൾ എത്ര വലിയ ഫ്രോഡാണെന്ന്. മാധ്യമങ്ങൾക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങൾ കാണിച്ചതിന് ശേഷവും നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഒരിക്കലും കരുതരുത്. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്? അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ. ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദ കാണിക്കൂ. ഒടുവിൽ ഇപ്പോൾ കർമ്മഫലം നിങ്ങളെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ.’