Jayasurya, Maniyan Pilla Raju: മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ…; പ്രമുഖ നടന്മാർക്കാർക്കെതിരെ പീഡന ആരോപണവുമായി നടി

Allegation Against Jayasurya, Maniyan Pilla Raju: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ശക്തമായി തുടരുകയാണ്. സിനിമാ മേഖലയിലെ നിരവധി അംഗങ്ങൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് നടിമാർ രം​ഗത്തെത്തുന്നത്.

Jayasurya, Maniyan Pilla Raju: മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ...; പ്രമുഖ നടന്മാർക്കാർക്കെതിരെ പീഡന ആരോപണവുമായി നടി

Maniyan Pilla Raju, Jayasurya And Mukhesh.

Updated On: 

26 Aug 2024 11:03 AM

പ്രമുഖ നടന്മാർക്കാർക്കെതിരെ വീണ്ടും പീഡന ആരോപണവുമായി മറ്റൊരു നടി കൂടി രം​ഗത്ത്. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ശക്തമായി തുടരുകയാണ്. സിനിമാ മേഖലയിലെ നിരവധി അംഗങ്ങൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് നടിമാർ രം​ഗത്തെത്തുന്നത്.

ALSO READ: ‘അമ്മ’യിൽ ജനറൽ സെക്രട്ടറിയകുന്നത് വനിതാ അംഗമോ? നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ

“2013ലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി. ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധിക്ഷേപത്തിനെതിരെ താൻ സംസാരിച്ചിരുന്നു” നടി പറഞ്ഞു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങൾക്കും ഉത്തരവാദിയായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെടുന്നു.

Related Stories
Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
Marco Movie Updates: ഞെട്ടിച്ചത് മാർക്കോ പ്രൊഡ്യൂസർ ഷെരീഫിക്ക, രഗേഷ് കൃഷ്ണനെ മാർക്കോ ടീം സഹായിക്കും
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്