Jayasurya, Maniyan Pilla Raju: മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ…; പ്രമുഖ നടന്മാർക്കാർക്കെതിരെ പീഡന ആരോപണവുമായി നടി
Allegation Against Jayasurya, Maniyan Pilla Raju: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ശക്തമായി തുടരുകയാണ്. സിനിമാ മേഖലയിലെ നിരവധി അംഗങ്ങൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് നടിമാർ രംഗത്തെത്തുന്നത്.
പ്രമുഖ നടന്മാർക്കാർക്കെതിരെ വീണ്ടും പീഡന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ശക്തമായി തുടരുകയാണ്. സിനിമാ മേഖലയിലെ നിരവധി അംഗങ്ങൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് നടിമാർ രംഗത്തെത്തുന്നത്.
ALSO READ: ‘അമ്മ’യിൽ ജനറൽ സെക്രട്ടറിയകുന്നത് വനിതാ അംഗമോ? നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ
“2013ലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി. ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധിക്ഷേപത്തിനെതിരെ താൻ സംസാരിച്ചിരുന്നു” നടി പറഞ്ഞു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങൾക്കും ഉത്തരവാദിയായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെടുന്നു.