5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കേന്ദ്രമന്ത്രി ആകണ്ടേയെന്ന് സുരേഷ് ഗോപി; കൈകൂപ്പി മറുപടി പറഞ്ഞ് മമ്മൂട്ടി; വീഡിയോ വൈറൽ

Mammootty and Suresh Gopi's Viral Video: കേന്ദ്രമന്ത്രിയാവാൻ താൻ മമ്മൂട്ടിയോട് പറയാറുണ്ട് എന്നാണ് സുരേഷ് ​ഗോപി വീഡിയോയിൽ പറയുന്നത്. ഇതിന് മമ്മൂട്ടി കൈകൂപ്പി കൊണ്ട് രസികൻ മറുപടിയാണ് നൽകിയത്.

Viral Video: കേന്ദ്രമന്ത്രി ആകണ്ടേയെന്ന് സുരേഷ് ഗോപി; കൈകൂപ്പി മറുപടി പറഞ്ഞ് മമ്മൂട്ടി; വീഡിയോ വൈറൽ
മമ്മൂട്ടി, സുരേഷ് ​ഗോപി (image credits: Screengrab)
sarika-kp
Sarika KP | Updated On: 04 Nov 2024 18:49 PM

മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും സുരേഷ് ​ഗോപിയുടെയും ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഴവിൽ എന്റർടെയ്ന്‍‍മെന്റ് അവാർഡ്‌സിന്റെ അണിയറക്കാഴ്ചകളിൽ നിന്നുള്ള വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. പരിപാടിക്കിടെ റിഹേഴ്സൽ കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയും എത്തിയിരുന്നു. ഇവിടെ നിന്ന് തിരിച്ച് പോകുന്നതിനിടെയിൽ മമ്മൂട്ടിയുമായി നടത്തിയ രസകരമായ സംഭാഷണത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വീഡിയോയിൽ തിരികെ പോകാൻ കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ​ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്, ‘‘അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ’’ എന്നാണ്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. ‘‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്!’ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ‌ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. അത് കേട്ടതോടെ ‘‘ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേൾക്കണ്ടേ!’’ എന്നായി സുരേഷ് ​ഗോപി. പൊട്ടിച്ചിരിയോടെ കൈ കൂപ്പിക്കൊണ്ട് ‘‘ഇതല്ലേ അനുഭവം… ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ!’’ എന്ന മാസ് മറുപടിയാണ് മമ്മൂട്ടി പറഞ്ഞത്. അതോടെ സുരേ​ഷ് ​ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി. എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സൈബർ ലോകത്ത് കത്തികയറി.

Also read-Oviya Leaked Video: സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നു; പരാതി നൽകി ഓവിയ, വിവാദ വീഡിയോ നീക്കം ചെയ്ത് കേരള പോലീസ്

 

 

View this post on Instagram

 

A post shared by Mammookka Fans Qatar (@mfwai_qatar)

നിരവധി പേരാണ് വീഡിയോ കണ്ട് കമന്റുമായി എത്തുന്നത്. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സരസമായ സംസാരം കേട്ടിരിക്കാൻ തന്നെ സുഖമാണെന്നാണ് കമന്റുകൾ. അവർക്കിടയിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. ഇത് അവരുടെ സൗഹൃദ സംഭാഷണമായി കണ്ടാൽമതി. അതിലും വെറുപ്പ് പ്രകടിപ്പിക്കാതിരിക്കുക എന്നിങ്ങനെയും കമന്റുകളുണ്ട്.

Latest News