Actor VP Ramachandran Death: നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു
Actor VP Ramachandran Death News: 2016 വരെയാണ് അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു, പിന്നീട് കൂടുതൽ സമയം സീരിയലുകളിലേക്കും മാറിയിരുന്നു
കണ്ണൂർ: സിനിമാ- സീരിയൽ താരം വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. 1987 മുതൽ സിനിമയിൽ സാന്നിധ്യമറിയിച്ച രാമചന്ദ്രൻ 2016 വരെ സജീവമായിരുന്നു. ഇതുവരെ ഏകദേശം 19 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എയർഫോഴ്സ് ജീവനക്കാരനായിരുന്നു അദ്ദേഹം അമേരിക്കൻ കോൺസുലേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലാണ് താമസം. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ , ദിവ്യ. മരുമക്കൾ മാധവൻ കെ, ശിവസുന്ദർ.
പ്രധാന ചിത്രങ്ങൾ: അയ്യർ ദി ഗ്രേറ്റ്, കഥാനായിക, ഷെവലിയർ മിഖായേൽ, സദയം, യുവതുർക്കി, കുങ്കുമച്ചെപ്പ്, ഗംഗോത്രി, വർണ്ണപ്പകിട്ട്, ദയ,ഒളിമ്പ്യൻ അന്തോണി ആദം, മോഹച്ചെപ്പ്, ടൂർണ്ണമെന്റ്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, വിദൂഷകൻ, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം