Nivin Pauly: ‘ആ ദിവസം നിവിൻ എൻ്റെ കൂടെയായിരുന്നു’; തെളിവ് നിരത്തി വിനീത് ശ്രീനിവാസൻ

2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Nivin Pauly: ആ ദിവസം നിവിൻ എൻ്റെ കൂടെയായിരുന്നു; തെളിവ് നിരത്തി വിനീത് ശ്രീനിവാസൻ
Updated On: 

05 Sep 2024 17:31 PM

കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിവിൻ പോളി (Nivin Pauly) ദുബായിൽ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം നിവിൻ തൻ്റെ കൂടെ കൊച്ചിയിലായിരുന്നുയെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈയ്യിലുണ്ടെന്നും വിനീത് ശ്രീനിവാസൻ റിപ്പോര്‍ട്ടർ‌ ചാനലിനോട് പ്രതികരിച്ചു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

‘2023 ഡിസംബർ 14 മുതൽ നിവിൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു. ‘നിവിൻ്റെ കാര്യങ്ങൾ എല്ലാം ഞാൻ തന്നെയാണ് നോക്കിയിരുന്നത്. എനിക്ക് അതുകൊണ്ടാണ് തീയതി ഒക്കെ ഓർമ്മയുള്ളത്. നിവിൻ്റെ ഡേറ്റ് ഞാൻ തന്നെയാണ് സംസാരിച്ചത്. ഡിസംബർ 1, 2, 3 തീയതികളിൽ ഞങ്ങളുടെ കൂടെ മൂന്നാറിൽ ഷൂട്ടിനുണ്ടായിരുന്നു’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ALSO READ-Nivin Pauly: ‘മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; നിവിൻ പോളിക്കെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2023 നവംബർ–ഡിസംബർ മാസങ്ങളിൽ ദുബായിൽ വച്ച് നിവിൻ, നിർമാതാവായ കെ.ആർ.സുനിൽ തുടങ്ങി ആറു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.ഇതിനു പിന്നാലെ നടനെതിരെ കേസ് റജിസറ്റർ ചെയ്തു. നിവിൻ ആറാം പ്രതിയാണ്. എന്നാൽ തനിക്ക് നേരെ ഇത്തരത്തിലുള്ള ഒരു ആരോപണം വന്നതിനു പിന്നാലെ ഇത് നിഷേധിച്ചു കൊണ്ട് നിവിൻ രം​ഗത്ത് എത്തിയിരുന്നു.

എന്നാൽ താൻ ന‌ൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരിയായ യുവതി പറഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് നിവിൻ പോളി പറയുന്നത് പച്ചക്കള്ളമാണ്. മൂന്ന് ദിവസത്തോളം മയക്കുമരുന്ന് നൽകി ദുബായിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും, കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. അതേസമയം തനിക്കെതിരെ ആരോപിച്ചിരിക്കുന്നത് കള്ളകേസാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ