Actor Vinayakan: സിഐഎസ്എഫ് ഉദ്യോഗസ്ഥരോടുള്ള തർക്കം; നടൻ വിനായകന് ജാമ്യം

Actor Vinayakan Get Bail: സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്നായിരുന്നു നടനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. എന്നാൽ വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

Actor Vinayakan: സിഐഎസ്എഫ് ഉദ്യോഗസ്ഥരോടുള്ള തർക്കം; നടൻ വിനായകന് ജാമ്യം

നടൻ വിനായകൻ. (Image Credits: Facebook)

Published: 

08 Sep 2024 07:14 AM

ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത നടൻ വിനായകന് (Actor Vinayakan) ജാമ്യം. പൊതുഇടത്തിൽ മോശമായി പെരുമാറിയതിനും മദ്യപിച്ച് ബഹളം വെച്ചതിനുമാണ് ഹൈദരാബാദ് വിമാനത്താവള പോലീസ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്നായിരുന്നു നടനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് നടൻ ​ഗോവയിലേക്ക് പുറപ്പെട്ടത്.

ALSO READ: വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് കയര്‍ത്തു; നടന്‍ വിനായകന്‍ ഹൈദരാബാദിൽ അറസ്റ്റില്‍ 

എന്നാൽ ഗോവയിലേക്കുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദിൽ നിന്നായതിനാൽ വിനായകൻ അവിടെ ഇറങ്ങുകയായിരുന്നു. ഇവിടെ വച്ച് പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാവുകയും ഇത് പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപ്പെടുകയും, ശേഷം വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ