Vinayakan: ‘പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല; പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’; നടൻ വിനായകൻ

Actor Vinayakan Apologises for Controversial Video: തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ ഖേദ പ്രകടനം.

Vinayakan: പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല; പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; നടൻ വിനായകൻ

വിനായകൻ

Published: 

21 Jan 2025 15:45 PM

കഴിഞ്ഞ ദിവസം വീണ്ടും വിവാദത്തിൽ പെട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലിന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ ഖേദ പ്രകടനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ..

കഴിഞ്ഞ ദിവസമാണ് കൊച്ചി കല്ലൂരിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വസ്ത്രം അഴിച്ച് നഗ്നതാ പ്രദർശനവും അസഭ്യവർഷവും നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് എത്തുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ വിമർശിച്ചത്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യവർഷം നടത്തിയതെന്നും നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

കൊച്ചിയിൽ നിന്ന് ​ഗോവയിലേക്ക് താമസം മാറിയതോടെ വിനായകൻ ഇടയ്ക്ക് മാത്രമാണ് കൊച്ചിയിൽ എത്താറുള്ളത്. ആ സമയത്ത് കൊച്ചി കല്ലൂരിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇതിനിടെയിലാണ് ഈ സംഭവം ഉണ്ടായത്. അടുത്തുള്ള ഫ്ലാറ്റിൽ നിന്ന് ആരോ വീഡിയോ പകർത്തുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് നടൻ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ പീന്നീട് ഇത് റിമൂവ് ചെയ്തു. ഇതുവരെ സംഭവത്തിൽ പോലീസ് നടനെതിരെ കേസ് എടുത്തിട്ടില്ല. പരാതി ലഭിച്ചാൽ എടുക്കുമെന്നാണ് പോലീസ് പറഞ്ഞത്.

അതേസമയം ഇതിനു മുൻപും താരം വിവാദത്തിൽ പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ വച്ച് ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് നടനെ തടഞ്ഞുവച്ചിരുന്നു. തുടർന്ന് എയർപോർട്ടിൽ ഷർട്ടിടാതെ തറയിൽ ഇരുന്ന് ജീവനക്കാരോട് പെരുമാറിയതിന് സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റൊരിക്കൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും നടൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. സംഭവത്തിൽ നടന്റെ വീട്ടിലെത്തി കൊച്ചി സിറ്റി പോലീസ് ചോ​ദ്യം ചെയ്തിരുന്നു

Related Stories
Saif Ali Khan : സമയം ശരിയല്ല ! സെയ്ഫ് അലി ഖാന് ഇത് കഷ്ടകാലം; 15000 കോടിയുടെ സ്വത്ത് നഷ്ടമായേക്കും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Mutharamkunnu P.O Movie : ‘മുത്താരംകുന്നിലേക്ക് ധാരാ സിങിനെ എത്തിച്ച തുക കേട്ട് ശ്രീനിയും സിബിയും ഞെട്ടി’; ആ രഹസ്യം വെളിപ്പെടുത്തി ജഗദീഷ്
Devi Chandana: ‘ഒരു സീരിയലിനു വേണ്ടി വാങ്ങിയത് 200 സാരി; ഉടുത്ത സാരി ഞാൻ റിപ്പീറ്റ് ചെയ്യാറില്ല, അലമാരികൾ നിറഞ്ഞു’; ദേവി ചന്ദന
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
Saif Ali Khan: സെയ്ഫ് ഡബിൾ സ്ട്രോങ്! ആരാധകരെ അഭിവാദ്യം ചെയ്ത് താരം;ആശുപത്രി വിട്ടു, നേരെ പോയത് ഇവിടേക്ക്
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!