5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jason Sanjay: ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

Jason Sanjay Directorial Debut: ചിത്രത്തിന്റെ സംവിധായകൻ, നായകൻ, നിർമ്മാതാവ്, എഡിറ്റർ, സംഗീത സംവിധായകൻ തുടങ്ങിയ വിവരങ്ങളാണ് പുറത്തുവിട്ടത്.

Jason Sanjay: ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
നടൻ സുന്ദീപ് കിഷൻ, സംവിധായകൻ ജേസൺ സഞ്ജയ് (Image Credits: Screengrab Image)
nandha-das
Nandha Das | Published: 29 Nov 2024 23:05 PM

തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകൻ ആവുന്നു. ജേസൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.സുഭാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ സുന്ദീപ് കിഷൻ ആണ് നായകനായെത്തുന്നത്. മോഷൻ പോസ്റ്റർ പുറത്തുവിട്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ, നായകൻ, നിർമ്മാതാവ്, എഡിറ്റർ, സംഗീത സംവിധായകൻ തുടങ്ങിയ വിവരങ്ങളാണ് പുറത്തുവിട്ടത്.

ലൈക്ക പ്രൊഡക്ഷൻസ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്‌ഷൻസ് എന്നും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും, ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ ഒരു പുതുമ ഉള്ളതായി അനുഭവപ്പെട്ടെന്നും ലൈക്ക പ്രൊഡക്ഷൻസിന്റെ ഹെഡും നിർമാതാവുമായ ജി കെ എം തമിഴ് കുമരൻ പറഞ്ഞു.

പാൻ-ഇന്ത്യ ലെവലിൽ ശ്രദ്ധ ആകർഷിക്കാൻ മാത്രം നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും, ‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ മൂല കഥ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

ALSO READ: ബാറ്റൺ കൈമാറുന്നതിന് മുൻപ് ഒരിക്കൽ കൂടി; ‘ദളപതി 69’ പ്രഖ്യാപനം വന്നു

2025 ജനുവരി മാസത്തോടെ ചിത്രീകരണം ആരംഭിക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്നും തമിഴ് കുമരൻ വ്യക്തമാക്കി. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കെ എൽ പ്രവീൺ ആണ്. അദ്ദേഹം പല ഭാഷകളിലായി ഇതുവരെ നൂറോളം സിനിമകളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ കോ-ഡയറക്ടർ സഞ്ജീവ് ആണ്. പബ്ലിസിറ്റി ഡിസൈൻ – ട്യൂണേ ജോൺ, വിഎഫ്എക്സ് – ഹരിഹരസുതൻ, സ്റ്റിൽസ് – അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ – ശബരി.