Vijayaraghavan about Empuraan: ‘വിവാദം ആരുണ്ടാക്കിയാലും തികഞ്ഞ പുച്ഛം മാത്രം’; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് വിജയരാഘവൻ
Vijayaraghavan about Empuraan: വിവാദങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനായിരുന്നു മറുപടി. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്നും അതാണ് തന്റെ നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.

റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതമായി മുന്നേറുകയാണ് എമ്പുരാൻ. പ്രേക്ഷകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് തിയറ്ററുകളിലെത്തിയ മോഹൻലാൽ പൃഥ്വിരാജ് ചിത്രം വലിയ വിവാദങ്ങൾക്കാണ് തിരി തെളിയിച്ചത്. എന്നാൽ ഇത്തരം വിവാദങ്ങൾക്കും വെട്ടി തിരുത്തലുകൾക്കും ഒന്നും ചിത്രത്തിന്റെ വിജയത്തെ തടയാനായില്ല.
ഇപ്പോഴിതാ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടൻ വിജയരാഘവൻ. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തെ തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്ന് വിജയ രാഘവൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ALSO READ: റഷ്യയിലേക്ക് പോകണമെന്ന് പൃഥിരാജ്; എംഎ ബേബിയുടെ ഇടപെടലില്‍ വിസയെത്തി; വെളിപ്പെടുത്തല്‍
വിവാദങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനായിരുന്നു മറുപടി. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്നും അതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘പ്രൊപ്പഗാണ്ട ഒരു കലയ്ക്ക് പറ്റിയ സാധനമല്ല. ദ ലീസ്റ്റ് പ്രൊപ്പഗാണ്ട ഇസ് ദ ബെസ്റ്റ് പ്രൊപ്പഗാണ്ട എന്നാണ് പറയുന്നത്. അവരറിയാതെ അവരിലേക്ക് നമ്മളത് എത്തിക്കണം. അത് തന്നെയാണ് സിനിമകളിലും നാടകങ്ങളിലും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എംപുരാൻ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അത് എനിക്ക് അറിയില്ല. ഞാൻ എമ്പുരാൻ കണ്ടിട്ടില്ല. ആളുകൾ പറയുന്നത് കേൾക്കുന്നുണ്ട്, എന്നല്ലാതെ അത് എന്താണെന്ന് എനിക്കറിയില്ല. ഞാൻ എമ്പുരാൻ സിനിമയെ കുറിച്ചല്ല പറയുന്നത്. ഒരു പ്രൊപ്പഗാണ്ടയായി നമ്മൾ ഏതൊരു കാര്യം ഉപയോഗിച്ചാലും അത് പ്രൊപ്പഗാണ്ട ആണെന്ന് മനസ്സിലായാൽ നമ്മൾ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.
ഒരു പ്രത്യേക വിഭാഗം, അവർക്ക് വേണ്ടി പറയുന്നു എന്നല്ലേ തോന്നുകയുള്ളൂ. അതിലൂടെ എന്തെങ്കിലും മാറ്റം വരുമോ? ആർക്കെങ്കിലും അത് കണ്ടാൽ മാറ്റം വരുമോ? ഇത്തരം കാര്യങ്ങൾ കൊണ്ട് നന്മയുണ്ടാകില്ല, പകരം കൂടുതൽ സങ്കീർണമാക്കാനേ പറ്റുകയുള്ളൂ’വെന്നും വിജയരാഘവൻ പറഞ്ഞു.