5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vijay Sethupathi: വിജയ് സേതുപതി പ്രതിഫലം കുറച്ചെന്ന് റിപ്പോർട്ട്, മക്കൾ സെൽവൻ മാതൃകയെന്ന് ഫാൻസ്

വെറും 20 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ നിന്നും മാത്രം ചിത്രം 74.25 കോടി ചിത്രം നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കറുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്

Vijay Sethupathi: വിജയ് സേതുപതി പ്രതിഫലം കുറച്ചെന്ന് റിപ്പോർട്ട്, മക്കൾ സെൽവൻ മാതൃകയെന്ന് ഫാൻസ്
Vijay Sethupathi | Facebook
Follow Us
arun-nair
Arun Nair | Published: 01 Jul 2024 17:01 PM

തമിഴ് സൂപ്പർ താരങ്ങളിൽ അൽപ്പം വ്യത്യസ്തനാണ് വിജയ് സേതുപതി. അതു കൊണ്ട് തന്നെ താരം തമിഴ് സിനിമയിലെ മക്കൾ സെൽവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സിനിമകളെടുക്കുന്നതിലാവാം അത്തരത്തിലൊരു പേര്. മഹാരാജയാണ് വിജയ് സേതുപതിയെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അച്ഛൻ മകൾ ബന്ധത്തെ വളരെ ഊഷ്മളമായി വരച്ച് കാട്ടിയ ചിത്രം ബോക്സോഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം
ഇതുവരെ ചിത്രം നേടിയത് 98.25 കോടിയാണ്.

വെറും 20 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമാണിത്. ഇന്ത്യയിൽ നിന്നും മാത്രം ചിത്രം 74.25 കോടി നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കറുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് സേതുപതി. മഹാരാജയ്ക്കായി താരം വാങ്ങിയത് വെറും 20 കോടിയിൽ താഴെയെന്നാണ് റിപ്പോർട്ട്. നേരത്തെ ജവാനിലെ വില്ലൻ വേഷത്തിന് താരം 25 കോടിയാണ് വാങ്ങിയത്.

ഇത് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണിത്. അതേസമയം മുൻനിര നടനായിട്ടും 10 കോടി രൂപയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിട്ടും താരത്തിൻ്റെ തീരുമാനത്തെ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിൻ്റെ തീരുമാനം മറ്റ് അഭിനേതാക്കൾക്ക് നല്ല മാതൃകയാണ്, പ്രത്യേകിച്ച് അമിത ഫീസ് ഒരു സാധാരണ കാര്യമായി മാറിയ തെലുങ്ക് സിനിമയിലടക്കം ഇത്തരം മാതൃകകൾ വേണമെന്നാണ് വിവിധ സംഭവങ്ങളെ ഉദ്ധരിച്ച് സിനി ജോഷ് റിപ്പോർട്ട് ചെയ്യുന്നത്.

വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് മഹാരാജ. മംമ്ത മോഹൻദാസ്, അനുരാ​ഗ് കശ്യപ്, അഭിരാമി, മണികണ്ഠൻ തുടങ്ങിയവരാണ് താരത്തിനെ കൂടാതെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വെട്രിമാരൻ ചിത്രമായ വിടുതലൈ- 2 ആണ് താരത്തിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. മഹാരാജയുടെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത് നിതിലൻ സ്വാമിനാഥനാണ്. സുധാൻ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവ‍ർ ചേ‍ർന്നാണ് ചിത്രം നി‍ർമ്മിച്ചിരിക്കുന്നത് . അജനീഷ് ലോകനാഥാണ് മഹാരാജയുടെ സം​ഗീതം ഒരുക്കിയിരിക്കുന്നത്.

Stories