Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Actor Vijay Sethupathi Birthday Special: ആദ്യമായി തൻ്റെ 16ാം വയസ്സിൽ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തു. അവിടെയും ഉയരം കുറവായതിൻ്റെ പേരിൽ പുറത്താക്കപ്പെട്ടു. നിരാശനായി വീട്ടിലെത്തിയ വിജയ്ക്ക് അച്ഛൻ്റെ വാക്കുകളിൽ ദേഷ്യവും സങ്കടവും തോന്നിയിട്ടുണ്ട്. നീ മിടുക്കനാണ് ഉയരങ്ങിൽ എത്തുമെന്നാണ് വിജയുടെ അച്ഛൻ പറഞ്ഞത്. ഒരു കഴിവുമില്ലാത്തെ തന്നെ അച്ഛൻ കളിയാക്കുകയാണെന്നാണ് വിജയ് കരുതിയത്.
തമിഴ് സിനിമാ രംഗത്ത് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത വ്യക്തിയാണ് നടൻ വിജയ് സേതുപതി. സാധാരണക്കാരനിൽ സാധാരണക്കാരനായിരുന്ന വിജയ് സേതുപതി ഇന്ന് തമിഴ് മക്കളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധക മനസ്സുകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തൻ്റെ അഭിനയ ജീവിതത്തിലേക്ക് എത്തിയതും ചെറുപ്പക്കാലവും പല വേദികളിലും അദ്ദേഹം ഓർത്തെടുത്തിട്ടുണ്ട്. വിജയ് ചെയ്യുന്ന റോളുകളിലെ വ്യത്യസ്തതയും റിയലിസ്റ്റിക്കായുള്ള അഭിനയവും കൊണ്ട് തന്നെയാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നത്. ബോളിവുഡിലടക്കം തൻ്റെ അഭിനയ മികവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
നാളെ 47 ാം പിറന്നാൾ ആഘോഷിക്കുന്ന വിജയ് സേതുപതിയുടെ ജിവിതവും സിനിമയും കൂട്ടിക്കലർന്ന ലോകത്തേക് ഒന്ന് തിരിഞ്ഞുനോക്കാം. തമിഴ്‌നാട്ടിലെ രാജപാളയം സ്വദേശി കാളിമുത്തുവിന്റെയും സരസ്വതിയുടെയും നാലു മക്കളിൽ രണ്ടാമനായി 1978 ജനുവരി 16നാണ് വിജയ് സേതുപതിയുടെ ജനനം. പിന്നീട് വിവിധ ഇടങ്ങളിലായി പഠനം പൂർത്തിയാക്കിയ താരം ബികോം ബിരുദദാരിയാണ്. പഠനത്തിലോ സ്‌പോർട്‌സിലോ മറ്റോ കലാപരമായ മേഖലകളിലെ പിന്നിലായിരുന്നു അദ്ദേഹം. ഒന്നിലും പ്രത്യേക അഭിരുചിയുള്ള ആളായിരുന്നില്ല. എന്നാൽ ചെറുപ്പത്തിലേ അഭിനയത്തോടും സിനിമയോടും താല്പര്യമുണ്ടായിരുന്നു.
എന്നാൽ ഇന്നീ നിലയിൽ നില്ക്കുന്ന തിരക്കുള്ള ഒരു അഭിനേതാവും എന്നൊന്നും അന്ന് കരുതിയിരുന്നില്ല. അങ്ങനെ ആദ്യമായി തൻ്റെ 16ാം വയസ്സിൽ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തു. അവിടെയും ഉയരം കുറവായതിൻ്റെ പേരിൽ പുറത്താക്കപ്പെട്ടു. നിരാശനായി വീട്ടിലെത്തിയ വിജയ്ക്ക് അച്ഛൻ്റെ വാക്കുകളിൽ ദേഷ്യവും സങ്കടവും തോന്നിയിട്ടുണ്ട്. നീ മിടുക്കനാണ് ഉയരങ്ങിൽ എത്തുമെന്നാണ് വിജയുടെ അച്ഛൻ പറഞ്ഞത്. ഒരു കഴിവുമില്ലാത്തെ തന്നെ അച്ഛൻ കളിയാക്കുകയാണെന്നാണ് വിജയ് കരുതിയത്. എന്നാൽ ആ അച്ഛൻ്റെ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്.
കോളേജ് പഠനകാലത്ത് ചിലവിന് വേണ്ടി സെയിൽസ് മാൻ മുതൽ ഫോൺ ബൂത്ത് ഓപ്പറേറ്റർ വരെയുള്ള നിരവധി ജോലികൾ വിജയ് സേതുപതി ചെയ്തിട്ടുണ്ട്. സാധാരണ കുടുംബം ആയിരുന്നു അദ്ദേഹത്തിൻ്റേത്. അങ്ങനെയിരിക്കെ ഒരു ഘട്ടത്തിൽ കുടുംബഭാരം അദ്ദേഹത്തിൻ്റെ മേൽ വീണു. അങ്ങനെ അക്കൗണ്ട് ജോലിക്കായി ദുബായിലേക്ക് പോയി വിജയ് സേതുപതി. ശമ്പളം ഭേദപ്പെട്ടതാണേലും കുടുംബത്തിൻ്റെ ചിലവ് അതിൽ ഒതുങ്ങുന്നതായിരുന്നില്ല. പലപ്പോഴും താമസ സ്ഥലത്തെ വാടക പോലും കൊടുക്കാൻ അത് തികഞ്ഞിരുന്നില്ല. അങ്ങനെ ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളിൽ പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാനും പത്രം ഇടാനും പോയി. മാസം 50 ദിറംസ് പ്രതിഫലമായി കിട്ടും.
അവിചാരിതമായി ഒരു പ്രണയവും കുടുംബജീവിതവുമെല്ലാം സംഭവിച്ചു. ഈ ജോലിയിൽ തനിക്ക് യാതൊരു സന്തോഷവുമില്ലെന്നും നാട്ടിലെത്തി മറ്റെന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ഭാര്യയോട് പറയുകയുണ്ടായി. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാൻ മനസൂളള ജെസി അതിനോട് എതിർപ്പ് കാണിച്ചില്ല. അങ്ങനെ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം ഒരു ഇന്റീരിയർ ഡിസൈനിങ് സ്ഥാപനം തുടങ്ങി. അത് പരാജയമാകുകയും ജീവിതം വലിയ കഷ്ടതയിലാവുകയും ചെയ്തു.
അങ്ങനെ ജീവിതം സിനിമയിലേക്ക് മുഖംതിരിച്ചു. ചാൻസ് ചോദിച്ചു നടന്ന കൂട്ടത്തിൽ സംവിധായകൻ ബാലുമഹേന്ദ്രയുടെ വീട്ടിലും എത്തിപ്പെട്ടു. അദ്ദേഹം സ്റ്റുഡിയോയിൽ കൊണ്ടു പോയി കുറെ ഫോട്ടോസ് എടുത്തു. അങ്ങനെ കുറച്ചുകാലങ്ങൾക്ക് ശേഷം ചില പടങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം ലഭിച്ചു തുടങ്ങി. പിന്നീട് കുറെ കഷ്ട്ടപാടുകൾക്കൊടുവിൽ ഇന്ന് അദ്ദേഹം എത്തിനിൽക്കുന്നത് ആർക്കും പെട്ടെന്ന് കൈയ്യെത്തിപിടിക്കാൻ കഴിയാത്തൊരു ലോകത്താണ്.