TVK Party: ഗർഭിണികളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും വരേണ്ട, പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കാനിരിക്കെ നിർദ്ദേശവുമായി വിജയ്

Actor Vijay Tamilaga Vettri Kazhagam Party: 27 ഞായറാഴ്ച വിക്രവണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

TVK Party: ഗർഭിണികളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും വരേണ്ട, പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കാനിരിക്കെ നിർദ്ദേശവുമായി വിജയ്

Image Credits: PTI

Updated On: 

21 Oct 2024 10:40 AM

ചെന്നെെ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്ക് നിർദ്ദേശവുമായി നടൻ വിജയ്. ഗർഭിണികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുന്നവർ എന്നിവരോട് ടിവികെയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് നടൻ വിജയ് അഭ്യർത്ഥിച്ചു. ഇക്കൂട്ടർ വീട്ടിലിരുന്ന് ടെലിവിഷനിലൂടെ സമ്മേളനം കണ്ടാൽ മതിയെന്നും നടൻ നിർദ്ദേശിച്ചു. ആളുകളുടെ തിക്കും തിരക്കുമുണ്ടാകാൻ സാധ്യതയുള്ളതിൽ യോ​ഗത്തിൽ പങ്കെടുക്കുന്നവർക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. മറ്റുള്ളനവർക്ക് മാതൃകയാകുന്ന സമീപനം പാർട്ടി പ്രവർത്തകർ കാഴ്ചവയ്ക്കണം. മദ്യപിച്ചു കൊണ്ട് ആരും യോ​ഗത്തിൽ പങ്കെടുക്കരുത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ നേരത്തെ പുറപ്പെടുവിച്ചിരുന്നു. 27 ഞായറാഴ്ച വിക്രവണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

ടിവികെയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, നേതൃത്വം, നയങ്ങൾ, കർമ്മപദ്ധതി എന്നിവ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധമാണെന്നും വിജയ് പറഞ്ഞു. വിജയ് തൻ്റെ പാർട്ടി അനുയായികൾക്ക് സമ്മേളനത്തെക്കുറിച്ച് എഴുതുന്ന രണ്ടാമത്തെ കത്താണിത്. ആദ്യം സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

നേരത്തെ, ടിവികെ പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഓഗസ്റ്റ് 22ന് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പാർട്ടി പാകതയിലെ ആനയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് ബിഎസ്‌പി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ബിഎസ്പിയുടെ ചിഹ്നമാണ് ആനയെന്നും 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ്‌ പതാകയിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിച്ച് വക്കീൽ നോട്ടീസ് അയച്ചത്. സെപ്റ്റംബർ എട്ടിന് വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026-ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ സ്ഥാനാർത്ഥികൾ ജനവിധി തേടുമെന്നും വിജയ് പറഞ്ഞു.

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?