Unni Mukundan : ആഹാ ഉണ്ണിക്ക് ഗുജറാത്തിയും വശമുണ്ടോ ? ഇവിടെ ഏത് ഭാഷയും പോകും; താരത്തിന്റെ അഭിമുഖം വൈറല്‍

Unni Mukundan Interview : മലയാളം, ഗുജറാത്തി, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുന്ന ഉണ്ണി പാന്‍ ഇന്ത്യന്‍ സ്റ്റാറാണെന്ന് ആരാധകര്‍ കമന്റ് ചെയ്തു. 'ഗുജറാത്തി കൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്‌. 'ഒന്നും മനസ്സിലായില്ല, പക്ഷെ എന്ത് ചെയ്യാനാ തിരക്കിനിടയിലും തീരുന്നത് വരെ കണ്ടിരുന്നുപോയി മുത്തേ. എന്നാലും എന്റെ ഉണ്ണീ. തോൽപിച്ചു കളഞ്ഞല്ലോ. എല്ലാരുടേം മനസ്സ് കീഴടക്കി കളഞ്ഞു' എന്ന് വേറൊരാള്‍ കമന്റ് ചെയ്തു

Unni Mukundan : ആഹാ ഉണ്ണിക്ക് ഗുജറാത്തിയും വശമുണ്ടോ ? ഇവിടെ ഏത് ഭാഷയും പോകും; താരത്തിന്റെ അഭിമുഖം വൈറല്‍

ഉണ്ണി മുകുന്ദന്‍

Published: 

01 Jan 2025 21:24 PM

ണ്ണി മുകുന്ദന്‍ ചിത്രമായ മാര്‍ക്കോയ്ക്ക് കേരളത്തിന് പുറമെ മറ്റ് ഇതര ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മികച്ച കളക്ഷനോടെ സൂപ്പര്‍ ഹിറ്റായി കുതിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട പ്രചാരണ തിരക്കുകളിലാണ് ഉണ്ണി. പ്രചാരണത്തിന്റെ ഭാഗമായി താരം ഗുജറാത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖം വൈറലാവുകയാണ്. ചോദ്യങ്ങള്‍ക്ക് ഉണ്ണി ഗുജറാത്തിയിലാണ് മറുപടി നല്‍കിയത്. ഇതാണ് ആരാധകരെ അത്ഭുതത്തിലാഴ്ത്തിയത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ഉണ്ണിക്ക് ഗുജറാത്തിയും വഴങ്ങുമെന്നത് പലര്‍ക്കും പുതിയ ഒരു അറിവായിരുന്നു.

ഗുജറാത്തി ഭാഷയില്‍ തന്നെ ചോദിച്ചോളാന്‍ അവതാരകനോട് ഉണ്ണി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗുജറാത്ത് ഫസ്റ്റ് എന്ന ചാനലിനാണ് താരം അഭിമുഖം നല്‍കിയത്. ഉടന്‍ തന്നെ അഭിമുഖം വൈറലായി. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. കൂടുതല്‍ കമന്റുകളും മലയാളികളാണ് ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ളവരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

മലയാളം, ഗുജറാത്തി, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുന്ന ഉണ്ണി പാന്‍ ഇന്ത്യന്‍ സ്റ്റാറാണെന്ന് ആരാധകര്‍ കമന്റ് ചെയ്തു. ‘ഗുജറാത്തി കൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്‌. ‘ഒന്നും മനസ്സിലായില്ല, പക്ഷെ എന്ത് ചെയ്യാനാ തിരക്കിനിടയിലും തീരുന്നത് വരെ കണ്ടിരുന്നുപോയി മുത്തേ. എന്നാലും എന്റെ ഉണ്ണീ. തോൽപിച്ചു കളഞ്ഞല്ലോ. എല്ലാരുടേം മനസ്സ് കീഴടക്കി കളഞ്ഞു’ എന്ന് വേറൊരാള്‍ കമന്റ് ചെയ്തു. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെയായി വന്നുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. താരത്തിന്റെ പിതാവിന് ഗുജറാത്തിലായിരുന്നു ജോലി. ഇതാണ് നടന്റെ ഗുജറാത്ത് ബന്ധം.

വീഡിയോ കാണാം:

മാര്‍ക്കോ

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. വയലന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ഉണ്ണിയുടെ കരിയറില്‍ മാര്‍ക്കോ വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം 100 കോടി കടക്കുമെന്ന് സിനിമാ പ്രേമികള്‍ പറയുന്നു. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിങ് നിർവഹിച്ചത്. രവി ബസ്രൂർ ആണ് ഗാനങ്ങൾ ഒരുക്കിയത്.

Read Also : ബോളിവുഡിനെയും ഞെട്ടിച്ച് മാർക്കോയുടെ കുതിപ്പ്; 13-ാം ദിനത്തിലും ‘വയലൻസ്’ തരംഗം, ആകെ എത്ര നേടി?

മലയാളത്തിലും, ഹിന്ദി പതിപ്പിലും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇന്നാണ് തിയേറ്ററുകളിലെത്തിയത്. തെലുങ്കിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം അധികം വൈകാതെ ഒടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏത് തീയതിയിലാണ് ഒടിടിയിലെത്തുന്നതെന്നോ, ഏത് പ്ലാറ്റ്‌ഫോമാണ് അവകാശം സ്വന്തമാക്കിയതെന്നോ വ്യക്തമല്ല. എങ്കിലം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ വാരമോ ഒടിടിയിലെത്തുമെന്നാണ് സൂചന. നെറ്റ്ഫ്‌ളിക്‌സാണ് മാര്‍ക്കോയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് അഭ്യൂഹമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്‌, ഹിന്ദി ഭാഷകളില്‍ ഒടിടി സ്ട്രീമിങ് ഉണ്ടാകും.

Related Stories
Honey Rose: ‘ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി’; ഹണി റോസ്
Apsara Raj: ‘ഗെയിമിന്റെ പ്രൊമോഷനൊക്കെ വരും, എന്റെ അക്കൗണ്ട് കണ്ട് ആരും അപകടത്തില്‍പ്പെടരുത്; സത്യസന്ധമെന്ന് തോന്നുന്നത് മാത്രമേ പ്രൊമോട്ട് ചെയ്യാറുള്ളൂ’
Honey Rose: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
Honey Rose: പണത്തിന്റെ ധാര്‍ഷ്ട്യം വേണ്ട: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്‌
Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Drishyam 3 : ‘ദൃശ്യം 3 എഴുതിയിട്ട് പോലുമില്ല; എന്ന് നടക്കുമെന്നറിയില്ല’; വെളിപ്പെടുത്തി ജീത്തു ജോസഫ്
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ