വീടിൻ്റെ ആധാരം വെച്ചാണ് ആ സിനിമ എടുത്തത്, പൊട്ടിയിരുന്നെങ്കിൽ... | Actor Unni Mukundan Says he pledged his Home to make Meppadiyan Movie Read Full Movie News Here Malayalam news - Malayalam Tv9

Unni Mukundan: വീടിൻ്റെ ആധാരം പണയം വെച്ചാണ് ആ സിനിമ എടുത്തത്, പൊട്ടിയിരുന്നെങ്കിൽ പിന്നെ…ഉണ്ണി മുകുന്ദൻ

Updated On: 

15 Jul 2024 20:08 PM

Unni Mukundan Meppadiyan Movie: തൻ്റെ ആദ്യ പ്രൊഡക്ഷൻ ചിത്രവുമായി ബന്ധപ്പെട്ട് അനുഭവിച്ച ടെൻഷൻ പങ്കുവെക്കുകയാണ് താരം. കോവിഡ് കാലത്തിറങ്ങിയ മേപ്പടിയാൻ താരത്തിന് കരിയറിൽ വലിയൊരു വിജയം കൂടിയാണ് കൊടുത്തത്

Unni Mukundan: വീടിൻ്റെ ആധാരം പണയം വെച്ചാണ് ആ സിനിമ എടുത്തത്, പൊട്ടിയിരുന്നെങ്കിൽ പിന്നെ...ഉണ്ണി മുകുന്ദൻ

Unni Mukundan | Credits

Follow Us On

മലയാള സിനിമയിലെ യുവ താരനിരയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് ഉണ്ണി മുകുന്ദൻ. സ്വന്തമായി പ്രൊഡക്ഷനുള്ള താരം ഇതുവരെ ഒന്നിലധികം ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. മേപ്പടിയാൻ, മാളികപ്പുറം, ഷെഫീക്കിൻ്റെ സന്തോഷം, ജയ് ഗണേശ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസിൻ്റെയാണ്. മാർക്കോയാണ് ഇവരുടെ പ്രോഡക്ഷനിൽ ഇനി വരാനുള്ള ചിത്രം. തൻ്റെ ആദ്യ പ്രൊഡക്ഷൻ ചിത്രവുമായി ബന്ധപ്പെട്ട് അനുഭവിച്ച ടെൻഷൻ പങ്കുവെക്കുകയാണ് താരം. കോവിഡ് കാലത്തിറങ്ങിയ മേപ്പടിയാൻ താരത്തിന് കരിയറിൽ വലിയൊരു വിജയം കൂടിയാണ് കൊടുത്തത്. ആ സമയത്തെ പറ്റി താരം പറയുന്നതിങ്ങനെ

മേപ്പടിയാൻ അന്ന് റിലീസ് ചെയ്തത് ഒമിക്രോണിൻ്റെ സമയത്താണ്. 50 ശതമാനം മാത്രം ഒക്യൂപ്പൻസി,ലോക്ക് ഡൗണ്‍, ഞാനാ സിനിമ എടുത്തത് വീട് പണയം വെച്ചാണ്. ഡിസ്ട്രിബ്യൂഷനിൽ 2.5 കോടി കൊടുക്കണം എന്നുണ്ടായിരുന്നു. ഇതൊക്കെ കടം വാങ്ങിച്ചാണ് ചെയ്തത്. അത് തീയ്യേറ്ററിൽ നിന്നും കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. ആ പടം പരാജയപ്പെട്ടിരുന്നെങ്കിൽ ഉറപ്പായും സിനിമ വിട്ടേനെ.

ALSO READ: പ്രശസ്‍ത നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

ഈ സിനിമയെ കുറിച്ച് വിവാദങ്ങൾ വരുമ്പോൾ ഞങ്ങളിരുന്ന് ടെൻഷനടിച്ചിട്ടുണ്ട്, ഇതൊന്നും അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ ആ സിനിമ വിജയിച്ചു, വാങ്ങിയ പൈസ തിരിച്ചു കൊടുത്തു.ഞാൻ കുറച്ച് സ്ഥലം വാങ്ങി, അവിടെ വീട് പണി നടക്കുന്നുണ്ട്- ഉണ്ണി മുകുന്ദൻ പറഞ്ഞു.

കല്യാണം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും എന്നും അത് അങ്ങനെ അല്ലേ വേണ്ടതെന്നും താരം പറയുന്നു. അനാവശ്യമായി അത്തരം ചിന്തകളൊന്നുമില്ല. സിനിമതാരം അനുശ്രീയിടെ ഹൗസ്‌ വാമിങ്ങിൽ എത്തിയതിനെ ചൊല്ലി ഗോസിപ്പുണ്ടായിരുന്നതായും പണ്ട് സ്വാസികയെ ഉൾപ്പെടുത്തിയായിരുന്നു പറഞ്ഞിരുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഒറിജിനൽസ് വിത്ത് വീണയിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.

ജയ് ഗണേശാണ് താരത്തിൻ്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. തീയ്യേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സാമ്പത്തികമായി നഷ്ടമുണ്ടാക്കാത്ത ചിത്രമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദൻ്റെ ഇനി വരാനുള്ള ചിത്രം.

 

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version