5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tovino Thomas: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്

Tovino Thomas On Mohanlal: ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ടൊവിനോ തോമസ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്ന ടൊവിനോ നടൻ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിനെ കുറിച്ചും പറഞ്ഞു.

Tovino Thomas: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്
Tovino Thomas
sarika-kp
Sarika KP | Published: 03 Apr 2025 13:45 PM

മലയാളി പ്രക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. കഴിഞ്ഞ മാസം 27ന് ഇറങ്ങിയ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 48 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം നൂറ് കോടി ക്ലബിൽ കയറി. എന്നാൽ അതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അരങ്ങേറിയത്. തുടർന്ന് ചിത്രത്തിന്റെ ചില ഭാ​ഗങ്ങൾ വെട്ടിമാറ്റി. എന്നാൽ അതിനിടെയിലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് എമ്പുരാൻ. സിനിമയുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ.

ഇപ്പോഴിതാ ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ടൊവിനോ തോമസ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്ന ടൊവിനോ, നടൻ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിനെ കുറിച്ചും പറഞ്ഞു. ചിത്രത്തിൽ മോഹൻലാലുമായി തനിക്ക് കോമ്പിനേഷൻ സീനുണ്ടായിരുന്നെന്നും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അതെന്നുമാണ് ടൊവിനോ പറയുന്നത്. ആ സീനിൽ തനിക്ക് ക്ലോസപ്പ് ഷോട്ടുകളുണ്ടായിരുന്നെന്നും തൻ്റെ കഥാപാത്രത്തിന്റെ ഇന്റൻസിറ്റി കാണിക്കുന്ന ഷോട്ടായിരുന്നു അതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

Also Read:ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി

സാധാരണ ഇത്തരം ഷോട്ട് എടുക്കുമ്പോൾ മറുഭാ​ഗത്ത് ആർട്ടിസ്റ്റിന്റെ ആവശ്യം വരില്ല. ക്യാമറയുടെ സൈഡിലേക്ക് നോക്കിയാണ് അത്തരം സീനുകൾ എടുക്കാറുള്ളതെന്നും ഇതും അതുപോലെ എടുക്കാമെന്ന് തീരുമാനിക്കുകയും ചെയ്യതുവെന്നാണ് താരം പറയുന്നത്. എന്നാൽ ആ ഷോട്ട് എടുക്കുമ്പോൾ ലാലേട്ടൻ ക്യാമറയുടെ സൈഡിൽ നിന്ന് തന്നെ സഹായിച്ചെന്നാണ് ടോവിനോ പറയുന്നത്‌. അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും എന്നാൽ തനിക്ക് അത് വലിയ കോൺഫിഡൻസ് തന്നെന്നും ടൊവിനോ കൂട്ടിച്ചേർത്തു. എമ്പുരാന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.