Actor Suriya: ‘തങ്കലാൻ വലിയ വിജയമാകും’; വിക്രമിന്റെ ചിത്രത്തിന് ആശംസകൾ നേർന്ന് നടൻ സൂര്യ
Actor Suriya on Thangalaan Release: വിക്രം നായകനാവുന്ന 'തങ്കലാൻ' ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് നടൻ സൂര്യ. തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് സൂര്യ 'തങ്കലാൻ' ടീമിന് വിജയം ആശംസിച്ചത്.
പാ രഞ്ജിത് സംവിധാനത്തിൽ വിക്രം നായനാവുന്ന ചിത്രം ‘തങ്കലാൻ’ റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റിൽ ഇറങ്ങുന്ന ചിത്രം നാളെ (ഓഗസ്റ്റ് 15) തീയേറ്ററുകളിൽ എത്തും. വിക്രം വ്യത്യസ്ത കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, നടൻ സൂര്യയും തങ്കലാനെ പ്രശംസിച്ച് രംഗത്തെത്തെത്തിയതോടെ ആരാധകർക്ക് ആവേശം കൂടി.
‘ഈ വിജയം വലുതായിരിക്കും’ എന്ന കുറിപ്പോടെ ആണ് നാളെ റിലീസ് ആവുന്ന തങ്കലാന്റെ പോസ്റ്റർ സൂര്യ പങ്കുവെച്ചത്. വിക്രം, സംവിധായകൻ പാ രഞ്ജിത്ത്, മാളവിക മോഹൻ, ജി വി പ്രകാശ്, തുടങ്ങിയവരെ ടാഗും ചെയ്തിട്ടുണ്ട്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് സൂര്യ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. സൂര്യയുടെ പോസ്റ്റിനു മറുപടിയായി പാ രഞ്ജിത്ത് ‘നന്ദി സർ’ എന്ന് കുറിച്ച്. പിന്നാലെ, വിക്രം, മാളവിക മോഹൻ, ജി വി പ്രകാശ് എന്നിവരും നന്ദി അറിയിച്ചുകൊണ്ട് കമന്റ് ഇട്ടു.
#Thangalaan…!
THIS WIN WILL BE HUGE!! @chiyaan @beemji @parvatweets @MalavikaM_ @gvprakash @NehaGnanavel @GnanavelrajaKe @OfficialNeelam@StudioGreen2 @SakthiFilmFctry pic.twitter.com/nNij8gwqqb— Suriya Sivakumar (@Suriya_offl) August 14, 2024
Thank you @Suriya_offl.
— Vikram (@chiyaan) August 14, 2024
സ്വർണഖനനത്തിനായി ബ്രിട്ടീഷുകാർ ഒരു ഗ്രാമത്തിലേക്ക് വരുന്നതും, അതെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായി എത്തിയിരിക്കുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്.
ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ ആണ് ഛായാഗ്രഹണം. സെൽവ ആർ കെ ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പിആർഒ- ശബരി.