Suriya: ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരിക്ക്; താല്‍ക്കാലികമായി ചിത്രീകരണം നിർത്തിവച്ചു
Suriya 44: 'സൂര്യ 44' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യക്ക് പരിക്ക്. ഷൂട്ടിംഗ് താൽകാലികമായി നിർത്തിവെച്ചെന്ന് നിർമ്മാതാവ് രാജ്ശേഖർ പാണ്ട്യൻ അറിയിച്ചു.
സിനിമ ഷൂട്ടിങ്ങിനിടെ നടൻ സൂര്യക്ക് പരിക്ക്. ‘സൂര്യ 44’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന, താരത്തിന്റെ വരാനിരിക്കുന്ന സിനിമയിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തലയ്ക്ക് പരിക്കേറ്റത്. സാരമായ പരുക്കുകളേയുള്ളൂ എന്ന് സിനിമയുടെ നിർമ്മാതാവ് അറിയിച്ചു. ഇതേത്തുടർന്ന് സിനിമയുടെ നിർമ്മാണം താൽകാലികമായി നിർത്തിവച്ചു.
പരിക്കേറ്റ സൂര്യയെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കുറച്ചു ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. സൂര്യ സുഖം പ്രാപിച്ചതിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കും.
“പ്രിയപ്പെട്ട #അൻബാന ആരാധകരേ, ഇത് ഒരു ചെറിയ പരിക്ക് മാത്രമാണ്. ദയവായി വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സൂര്യ തികച്ചും സുഖമായിരിക്കുന്നു” എന്ന് സിനിമയുടെ നിർമ്മാതാവ് രാജ്ശേഖർ പാണ്ട്യൻ എക്‌സിൽ കുറിച്ചു.
Dear #AnbaanaFans, It was a minor injury. Pls don’t worry, Suriya Anna is perfectly fine with all your love and prayers. 🙏🏼
— Rajsekar Pandian (@rajsekarpandian) August 9, 2024
കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യം ഊട്ടിയിൽ ആരംഭിച്ചു. മാർച്ച് 28 ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നു.
From across the sea, his swag will smoke us all💥
Here’s the frenzy for your big screens!
▶️ https://t.co/LZVyxSmOajHappy Birthday THE ONE ❤️🔥#HappyBirthdaySuriya #HBDTheOneSuriya
Wishes from team #Suriya44#LoveLaughterWar @Suriya_Offl @karthiksubbaraj @hegdepooja… pic.twitter.com/VkZRZMEcS7— 2D Entertainment (@2D_ENTPVTLTD) July 23, 2024
സൂര്യയുടെ പാൻ-ഇന്ത്യൻ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പഠാണിയാണ് നായിക. 2022ൽ റിലീസ് ആയ ‘എതർക്കും തുനിന്തവൻ’ എന്ന ചിത്രമാണ് സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ സിനിമ.