Actor Sreenath Bhasi : ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; തിരികെ ലഭിക്കണമെങ്കിൽ റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കണം
Sreenath Bhasi Driving Licence Suspension : കൊച്ചിയിൽ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച കേസിലാണ് നടപടി.ഒരു മാസത്തേക്കാണ് ലൈസെൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കൊച്ചി : ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ (Actor Sreenath Bhasi) ഡ്രൈവിങ് ലൈൻസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് എറണാകുളം ആർടിഒയുടെ നടപടി. ലൈസൻസ് തിരികെ ലഭിക്കണമെങ്കിൽ ഒരു മാസത്തിന് ശേഷം മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കുകയും വേണം. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ നടനെതിരെ കേസെടുത്തത്.
മട്ടാഞ്ചേരി സ്വദേശി നൽകിയ കേസിലാണ് നടപടി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ്റെ കാർ തട്ടി ബൈക്ക് യാത്രികന് പരിക്കേൽക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് നടനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സംഭവ വാർത്തയായതോടെയാണ് നടനെതിരെ നടപടിയുമായി എംവിഡി രംഗത്തെത്തിയത്. ഒരു മാസത്തേക്കാണ് നടൻ്റെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്.
ALSO READ : Actor Baiju: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി നടൻ ബെെജു; ചട്ടലംഘനം തുടർക്കഥയാക്കി നടന്റെ ഓഡി കാർ
അതേസമയം തൻ്റെ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്ന വേളയിൽ കണ്ണാടിയിൽ തട്ടിയാകും വീണതെന്നാണ് ശ്രീനാഥ് ഭാസി പോലീസിനോട് പറഞ്ഞത്. ബൈക്കുകാരന് അപകടം പറ്റിയെന്ന് താൻ അന്ന് അറിഞ്ഞിരുന്നില്ലയെന്നും നടൻ പോലീസിനോട് വ്യക്തമാക്കി. നിലവിൽ കൊച്ചി സെൻട്രൽ പോലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഫഹീമിനെയാണ് ശ്രീനാഥ് ഭാസി ഇടിച്ചുതെറുപ്പിച്ച് പരിക്കേൽപ്പിച്ചത്. ഈ മാസം ഒക്ടോബർ എട്ടിന് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം നടക്കുന്നത്. കാറിടിച്ചതിന് ശേഷം നടൻ കാർ നിർത്താതെ പോയിയെന്നാണ് പരാതിയിൽ പറയുന്നത്. പോലീസിൻ്റെ പരിശോധനയിൽ കാറോടിച്ചിരുന്നത് ശ്രീനാഥ് ഭാസിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.