Actor Sidhique Arrest: നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് സിദ്ധിഖിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്

Actor Sidhique Arrest: നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

നടൻ സിദ്ധിഖ് | Credits: Facebook

Updated On: 

06 Dec 2024 13:31 PM

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖ് അറസ്റ്റിൽ.  വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാവും. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമാണ് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി സിദ്ധിഖിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇത്തരത്തിൽ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്.

കഴിഞ്ഞ മാസമാണ് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ധിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇര പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കൂടി കണക്കിലെടുത്താണ് കോടതി സിദ്ധിഖിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കേസിൽ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി സിദ്ദിഖിന് നിർദ്ദേശം നല്കിയിരുന്നു.

ALSO READ: Siddique: സിദ്ധിഖിന് ജാമ്യം; അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കേസിൽ സിദ്ധിഖ് കോടതിയെ അറിയിച്ചത് പ്രകാരം പരാതിക്കാരിയുടെ മൊഴി മാത്രമാണ് കേസിൽ തെളിവെന്നും പ്രശ്നങ്ങളുടെ മൂല കാരണം മലയാള സിനിമയിലെ ചേരിപ്പോരാണെന്നുമാണ് സിദ്ധിഖ് കോടതിയെ അറിയിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തിതന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി.  ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയെത്തിയ ആരോപണത്തിൽ മ്യൂസിയം പോലീസാണ് കേസെടുത്തത്. തുടർന്ന് സിദ്ധിഖിനെ അറസ്റ്റ് ചെയ്യാതെ പോലീസ് തന്നെ വൈകിക്കുകയായിരുന്നു. പിന്നീട് ലുക്കൌട്ട് നോട്ടീസും നടനെതിരെ പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ധിഖ് കേസിൽ സുപ്രീംകോടതിയെ മുൻകൂർ ജാമ്യത്തിന് സമീപിച്ചത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച്. ജാമ്യം അനുവദിച്ചത്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകൾ റോത്തഗിയായിരുന്നു സിദ്ദിഖിനായി ഹാജരായത്.

 

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ