Actor Siddique: ‘മലയാള സിനിമയിലെ ശക്തനല്ല’; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ധിഖ്
Siddique Plea: ബലാത്സംഗ കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകൾ കയ്യിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് മറുപടി സത്യവാങ് മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദത്തിനെതിരെ നടൻ സിദ്ധിഖ് സുപ്രീംകോടതിയിൽ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉന്നയിച്ച് നടൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരായാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ കെട്ടി ചമയ്ക്കുന്നു എന്നാണ് സിദ്ധിഖിന്റെ ആരോപണം. യുവതി പരാതിയിൽ പറയാത്ത കാര്യങ്ങളിൽ ഉദ്യോഗസ്ഥൻ പറയുന്നത്. ന്യായത്തിന്റെയും, അതിർവരമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചുവെന്നും മറുപടി സത്യവാങ്മൂലത്തിൽ നടൻ ആരോപിച്ചു. സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും നാളെ പരിഗണിക്കും.
ബലാത്സംഗ കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകൾ കയ്യിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് മറുപടി സത്യവാങ് മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016- ൽ ഉപയോഗിച്ചിരുന്ന ഫോണ് കെെമാറാൻ താൻ തയ്യാറായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ആ കാലയളവിൽ യുവതി ഉപയോഗിച്ചിരുന്ന ഫോണും അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും നടൻ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ പരാതി നൽകാൻ 8 വർഷം കാത്തിരുന്നത് എന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിന് തക്കതായ കാരണം നൽകാൻ പരാതിക്കാരിക്കോ അന്വേഷണ സംഘത്തിനോ കഴിഞ്ഞിട്ടില്ല. തനിക്കെതിരെ 2019-ലും 20-ലും പരാതിക്കാരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിൽ പറയുന്ന കാര്യങ്ങളല്ല, ഇപ്പോൾ നൽകിയിരിക്കുന്ന പരാതിയിൽ പ്രതിപാദിക്കുന്നതെന്നും അന്ന് എന്തുകൊണ്ട് ഈ ആരോപണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ സിദ്ധിഖ് ആരാഞ്ഞിട്ടുണ്ട്.
വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടില്ല. തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് അവസരമൊരുക്കുകയാണ് കേരളാ പൊലീസ് ചെയ്യുന്നത്. മലയാള ശക്തനായ വ്യക്തിയല്ല താൻ. പ്രധാന കഥാപാത്രമായി എത്തിയത് വളരെ ചുരുക്കം സിനിമകളിലാണ്. കൂടുതലായും കെെകാര്യം ചെയ്തത് സഹ വേഷങ്ങളാണെന്നും സിദ്ധിഖ് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ 30 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. താൻ ഒഴികെ മറ്റെല്ലാവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. മറ്റുള്ളവർക്ക് ലഭിച്ച മുൻകൂർ ജാമ്യത്തെ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. തന്റെ മുൻകൂർ ജാമ്യം എതിർക്കുന്നത് ചില ബാഹ്യ ഇടപെടലുകൾ കൊണ്ടാണെന്നും സിദ്ധിഖ് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.