5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Siddhique : ബലാത്സംഗക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി നടൻ സിദ്ധിക്ക്; നടി പരാതിനൽകിയത് എട്ട് വർഷത്തിന് ശേഷമെന്ന് കോടതി

Actor Siddique Granted Anticipatory Bail : ബലാത്സംഗക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി നടൻ സിദ്ധിക്ക്. എട്ട് വർഷത്തിന് ശേഷമാണ് പരാതിനൽകിയതെന്ന സിദ്ധിക്കിൻ്റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന് സിദ്ധിക്കിനോട് കോടതി ആവശ്യപ്പെട്ടു.

Actor Siddhique : ബലാത്സംഗക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി നടൻ സിദ്ധിക്ക്; നടി പരാതിനൽകിയത് എട്ട് വർഷത്തിന് ശേഷമെന്ന് കോടതി
സിദ്ധിക്ക് (Image Courtesy - Siddique Facebook)
abdul-basith
Abdul Basith | Updated On: 19 Nov 2024 15:32 PM

ബലാത്സംഗക്കേസിൽ നടൻ സിദ്ധിക്കിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് സിദ്ധിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സംഭവം നടന്നു എന്ന് അവകാശപ്പെടുന്ന സമയത്തിന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് നടി പരാതിനൽകിയതെന്ന സിദ്ധിക്കിൻ്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. സിദ്ധിക്കിനെ അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും സിദ്ധിക്കിനോടും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്രശർമ്മ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് വാദം കേട്ടത്. അതിജീവിതയായ നടി പരാതിനൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിദ്ധിക്കിന് ജാമ്യം നൽകിയാൽ അത് സമാനമായ മറ്റ് കേസുകളെയും ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും ഇത് കോടതി തള്ളി. സിദ്ധിക്കിന് ജാമ്യം നൽകിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.

മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് സിദ്ധിക്കിനായി കോടതിയിൽ ഹാജരായത്. 2016ൽ നടന്ന സംഭവമാണെന്ന് പരാതിക്കാരി പറയുന്നു. 2018ൽ ഇതേ ആരോപണങ്ങൾ ഫേസ്ബുക്കിലൂടെ ഉന്നയിക്കാനുള്ള ധൈര്യം അവർ കാണിച്ചു. എന്നാൽ, പരാതിനൽകാൻ എട്ട് വർഷം വേണ്ടിവന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മറ്റിയ്ക്ക് മുന്നിലും നടി മൊഴിനൽകിയില്ല. പ്രതിചേർക്കപ്പെട്ടിരിക്കുന്നത് കേരളത്തിലെ അഭിനേതാവായ മുതിർന്ന പൗരനാണ് എന്നും മുകുൾ റോത്തഗി വാദിച്ചു.

Also Read : Actor Siddique: ‘മലയാള സിനിമയിലെ ശക്തനല്ല’; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ധിഖ്

നടി പരാതിനൽകുന്നതിൻ്റെ തലേന്ന്, അതായത് ഓഗസ്റ്റ് 26ന് സിദ്ധിക്ക് ഇവർക്കെതിരെ പോലീസിൽ പരാതിനൽകിയിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മ ഭാരവാഹിയായിരുന്നു സിദ്ധിക്ക്. പരാതിക്കാരിയാവട്ടെ, വിമൻ ഇൻ സിനിമ കളക്ടീവ് മുൻ ഭാരവാഹിയും. ഈ രണ്ട് സംഘടനകളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു.

കേസിൽ സിദ്ധിക്ക് തെളിവുകൾ നശിപ്പിച്ചെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. അന്വേഷണം തടസ്സപ്പെടുത്താൻ സിദ്ധിക്ക് ശ്രമിക്കുകയാണ്. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫേസ്ബുക്ക്, സ്കൈപ്പ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത സിദ്ധിക്ക് അന്ന് ഉപയോഗിച്ചിരുന്ന ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചു. എന്നും സംസ്ഥാന സർക്കാർ വാദിച്ചു.

നേരത്ത, പരാതിനൽകാൻ എട്ട് വർഷം വൈകിയതെന്തെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും അക്കാത്ത സിദ്ധിക്ക് മലയാള സിനിമയിലെ പ്രബലനായിരുന്നു എന്നുമാണ് ഇതിന് മറുപടിയായി സർക്കാർ വിശദീകരിച്ചത്. പിന്നീട് മീ ടൂ വിവാദസമയത്താണ് തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമത്തിലൂടെ നടി വിശദീകരിച്ചത്. സൈബർ ആക്രമണം കാരണം അവർ നിശബ്ദയാവുകയായിരുന്നു എന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല.

കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ പുതിയ കഥകൾ കെട്ടിച്ചചമയ്ക്കുകയാണെന്ന് സിദ്ധിക്ക്​ദ്ധിഖ് ആരോപിച്ചിരുന്നു. യുവതി പരാതിയിൽ പറയാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥൻ പറയുന്നു. ബലാത്സം​ഗ കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ളത്. എന്നാൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടും തൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും മറുപടി സത്യവാങ് മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടി. 2016ൽ ഉപയോഗിച്ചിരുന്ന ഫോൺ കെെമാറാൻ താൻ തയ്യാറായില്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ, ആ കാലയളവിൽ പരാതിക്കാരി ഉപയോ​ഗിച്ചിരുന്ന ഫോൺ അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും സിദ്ധിക്ക് പറഞ്ഞിരുന്നു.