5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Siddique: ‘പോലീസ് സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു’: ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

Actor Siddique: സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പോലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു.

Siddique: ‘പോലീസ് സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു’: ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്
നടൻ സിദ്ദിഖ് (Image Courtesy : PTI)
sarika-kp
Sarika KP | Published: 12 Oct 2024 22:54 PM

പോലീസ് തന്റെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. പോലീസ് തന്നെ നിരന്തരം പിന്തുടരുന്നുവെന്നും ഷൂട്ടിങ് സ്ഥലത്ത് ഉൾ‌പ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പോലീസും എത്തുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് സംഭവത്തിൽ പോലീസിന്റെ വിശദീകരണം.

സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പോലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവിൽ ഡ്രസ്സിൽ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

Also read-Siddique: സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ല

സിദ്ദീഖ് നൽകിയ പരാതി ഡിജിപി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറി. കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പോലീസ് നിരീക്ഷണം ഉണ്ട്. നടൻ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം.

അതേസമയം ലൈംഗിക പീഡനക്കേസിൽ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കണ്ടോൺമെൻറ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് ശനിയാഴ്ച സിദ്ധിഖിനെ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. നടനോട് ഹാജരാക്കാൻ പറഞ്ഞവയൊന്നു ഇന്നും ഹാജരാക്കിയില്ല.2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോൺ എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ് പോലീസിനെ അറിയിച്ചു.എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു..വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് എസ്ഐടി വ്യക്തമാക്കി.

2016ന് ശേഷം പരാതിക്കാരിയുമായി യാതൊരു തരത്തിലുള്ള ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു.തിയറ്ററിൽ വച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല. ഹോട്ടലിൽ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും നടൻ മൊഴി നൽകി. ഇന്നത്തെ ചോദ്യം ചെയ്യലിൽ ബാങ്ക് അക്കൌണ്ട് രേഖകൾ കൈമാറി. നാല് അക്കൌണ്ട് വിവരങ്ങളാണ് ഇന്ന് പോലിസ് ആവശ്യപ്പെട്ട പ്രകാരം കൈമാറിയത്.