5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Siddique : ഇനി ഒളിവ് ജീവിതത്തിന് വിട; സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകരെ കാണാൻ എത്തി

Actor Siddique Case : ഹൈക്കോടതി സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സെപ്റ്റംബർ 24 മുതലാണ് നടൻ ഒളിവിൽ പോകുന്നത്. നടൻ കണ്ടെത്താൻ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു

Actor Siddique : ഇനി ഒളിവ് ജീവിതത്തിന് വിട; സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകരെ കാണാൻ എത്തി
നടൻ സിദ്ദിഖ് (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 01 Oct 2024 19:12 PM

കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ സിദ്ദിഖ് (Actor Siddique) ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകരെ കാണാൻ നേരിട്ടെത്തി. ഇന്നലെ സെപ്റ്റംബർ 30-ാം തീയതി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് നടൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞതിന് പിന്നാലെയാണ് സിദ്ദിഖ് തൻ്റെ ഒളിവ് ജീവതം അവസാനിപ്പിച്ച് പുറംലോകത്തേക്കെത്തുന്നത്. നടൻ കൊച്ചിയിൽ തൻ്റെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ബി രാമൻ പിള്ളയുടെ ഓഫീസിലെത്തി ഒരു മണിക്കൂറോളം നടൻ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 22നാണ് സിദ്ദിഖിൻ്റെ ഹർജി കോടതി വീണ്ടും പരിഗണിക്കുക.

ഹൈക്കോടതി സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സെപ്റ്റംബർ 24 മുതൽ നടൻ ഒളിവിലായിരുന്നു. നടൻ വിദേശത്തേക്ക് കടന്നുയെന്നും കൊച്ചിയിൽ തന്നെയുണ്ടെന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന മ്യൂസിയം പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടനെ പിടികൂടാൻ പോലീസിന് സാധിച്ചില്ല. തുടർന്നാണ് ഇന്നലെ സുപ്രീ്ം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷമാണ് നടൻ ഒരാഴ്ച നീണ്ട ഒളിവ് ജീവിതത്തിന് അവസാനം കുറിച്ചത്.

ALSO READ : Jaffar Idukki: ‘കലാഭവന്‍ മണിയുടെ മുന്നില്‍ എന്നെ എത്തിച്ചത് ജാഫര്‍ ഇടുക്കിയാണ്‌’; ഗുരുതര ആരോപണവുമായി നടി

ഇനി നടനെതിരെയുള്ള കേസിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പോലീസ് ആശയക്കുഴപ്പത്തിലാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം യോഗം കൂടുകയും ചെയ്തു. നടൻ്റെ ഹർജി പരിഗണിക്കുന്ന ഒക്ടോബർ 22 വരെയുള്ള കാലയളവിൽ നടനെ അറസ്റ്റ് ചെയ്താൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഇക്കാലയളവിൽ അറസ്റ്റ് ചെയ്താൽ അന്വേഷണ സംഘത്തിന് സിദ്ദിഖിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല, പകരം നടൻ്റെ മൊഴി മാത്രമെ പോലീസിന് രേഖപ്പെടുത്താൻ സാധിക്കൂ. റിപ്പോർട്ടുകൾ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ നടൻ സ്വമേധയാ ഹാജരാകാനും സാധ്യതയുണ്ട്. പോലീസ് നോട്ടീസ് ലഭിക്കുന്നതിന് അനുസരിച്ചാകും നടൻ്റെ നീക്കം.

സിദ്ദിഖിനെതിരെ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 2016-ൽ തിരവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് നടിയുടെ പരാതി. തമ്പാനൂർ അരിസ്റ്റോ ജം​ഗ്ഷനിലുള്ള നിള തീയറ്ററിൽ സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യുവിനെത്തിയപ്പോഴാണ് നടി ആദ്യമായി നടനെ കണ്ടത്. തുടർന്നാണ് മസ്കറ്റ് ഹോട്ടലിൽ വെച്ച് നടൻ പീഡിപ്പിച്ചതുമെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടി സിദ്ദിഖിനെതിരെ പരാതി നൽകിയത്.