Actor Siddique : പരാതി നൽകാൻ എന്തുകൊണ്ട് വൈകി? ചോദ്യം തുടർന്ന് സുപ്രീം കോടതി; സിദ്ധിഖിൻ്റെ ഇടക്കാല ജാമ്യം തുടരു

Actor Siddique Case Update : സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സൂപ്രീം കോടതി അറിയിച്ചു. പരാതിക്കാരി പരാതി നൽകാൻ വൈകി എന്തുകൊണ്ടാണെന്ന് കോടതി ചോദിക്കുന്നത്.

Actor Siddique : പരാതി നൽകാൻ എന്തുകൊണ്ട് വൈകി? ചോദ്യം തുടർന്ന് സുപ്രീം കോടതി; സിദ്ധിഖിൻ്റെ ഇടക്കാല ജാമ്യം തുടരു

നടൻ സിദ്ദിഖ് (Image Courtesy : PTI)

Updated On: 

22 Oct 2024 15:53 PM

ന്യൂ ഡൽഹി : നടിയെ ബലാത്സംഗ ചെയ്ത കേസിൽ നടൻ സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ച് സുപ്രീം കോടതി. ഈ കലയളവിൽ നടന് അനുവദിച്ച ഇടക്കാല ജാമ്യം തുടരുമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ നടി പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്ന ചോദ്യവും ഇന്നും നടൻ്റെ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. അതേസമയം നടൻ അന്വേഷണവും സഹകരിക്കുന്നില്ലയെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ അഭിഭാഷഖൻ കോടതിയിൽ ആവശ്യപ്പെട്ടു. ജഡ്ജിമാരായ ബേല എം ത്രിവേദിയും , സതീഷ് ചന്ദ്ര ശർമയുമാണ് നടൻ്റെ ഹർജി പരിഗണിച്ചത്.

നടനെ കസ്റ്റഡയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് നടൻ്റെ അഭിഭാഷകർ കോടതയിൽ അറിയിച്ചു. ഇത് സർക്കാർ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി നടന് രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വൈകിപ്പിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളെയും ബാധിക്കുമെന്നു. നടന് ജാമ്യം അനുവദിക്കുകയാണെങ്കിൽ ഇരയായവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. കൂടാതെ സിദ്ദിഖിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നും സർക്കാർ അഭിഭാഷകൻ കൂട്ടിച്ചേർത്തു.

അതേസമയം സംഭവ നടന്നിട്ട് ഇപ്പോൾ എട്ട് വർഷമായെന്നും, പ്രതിക്ക് തെളിവ് നശിപ്പിക്കണമെങ്കിൽ നേരത്തെ തന്നെയാകാമെന്നും കോടതി മറുപടി നൽകി. എന്തുകൊണ്ട് പരാതി നൽകാൻ വൈകിയതെന്ന ചോദ്യം ഇന്നും കോടതി വീണ്ടും ആരാഞ്ഞു. അതേസമയം സംഭവം നടന്ന അന്ന് നടി സമൂഹമാധ്യമം വഴി ഇക്കാര്യം വെളിപ്പെടുത്തിട്ടുണ്ടെന്നും, പ്രതി ശക്തനും ഉന്നത ബന്ധങ്ങളുമുള്ള വ്യക്തിയുമായതിനാലാണ് പരാതിയുമായി അന്ന് മുന്നോട്ട് വരാതിരുന്നതെന്നും നടിക്ക് വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു.

Updating…

Related Stories
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ