'അമ്മ'യെ നയിക്കാൻ സിദ്ധിഖ്; ജനറൽ സെക്രട്ടറി ജയം വോട്ടെടുപ്പിൽ Malayalam news - Malayalam Tv9

Amma General Secretary Siddique: ‘അമ്മ’യെ നയിക്കാൻ സിദ്ധിഖ്; ജനറൽ സെക്രട്ടറി ജയം വോട്ടെടുപ്പിൽ

Published: 

30 Jun 2024 17:33 PM

Amma General Secretary Election: വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.

Amma General Secretary Siddique: അമ്മയെ നയിക്കാൻ സിദ്ധിഖ്; ജനറൽ സെക്രട്ടറി ജയം വോട്ടെടുപ്പിൽ

Actor Siddhique (IMAGE COURTESY: FACEBOOK)

Follow Us On

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി (Amma General Secratary) നടൻ സിദ്ധിഖിനെ (Siddique) തിരഞ്ഞെടുത്തു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് സിദ്ധിഖ് എത്തുക. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.

നിലവിലെ അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് നിലവിൽ കടുത്ത മത്സരം നടക്കുന്നത്. ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു കടുത്ത പോരാട്ടം നടന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു മത്സരരം​ഗത്തുള്ളത്.

ALSO READ: ‘അമ്മയിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ല…’; കുറിപ്പുമായി നടൻ സലീംകുമാർ

രണ്ട് വൈസ് പ്രസിഡന്റുമാരുടെ ഒഴിവിലേക്കു മൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം നടക്കുന്നത്. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നുണ്ട്. സംഘടനയിൽ അംഗങ്ങളായ 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്.

25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ വാക്കുകൾക്കുമുന്നിൽ തീരുമാനം മാറ്റുകയായിരുന്നു.

1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ നേതൃത്വത്തിലുള്ള വ്യക്തിയാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി മാറുകയായിരുന്നു. 2018-ലാണ് ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

 

 

 

 

 

Exit mobile version