Shine Tom Chacko: ‘ഞാന്‍ ഒരു 5000 രൂപ ചോദിച്ചിട്ട് തന്നില്ല, പിന്നല്ലേ 20,000; മാനസികാരോഗ്യകേന്ദ്രത്തിൽ കിടന്നിട്ടുണ്ട്’: പരിഹാസവുമായി ഷൈനിന്റെ സഹോദരന്‍
Shine Tom Chacko's Bother Joe John Chacko : കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് താനൊരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് ഇരുപതിനായിരം രൂപ കൊടുക്കുന്നതെന്നായിരുന്നു ജോയുടെ മറുപടി.

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി നടന്റെ സഹോദരൻ ജോ ജോൺ ചാക്കോ. കൊച്ചിയിലെ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് അറിയില്ല, ഏത് സജീർ, ഏത് സജീറാണ് എന്ന് അറിയാതെ പറയാൻ പറ്റില്ല. ഫോട്ടോ ഉണ്ടോ എന്നാണ് ജോ ജോൺ മറുപടി നൽകിയത്.
കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് താനൊരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് ഇരുപതിനായിരം രൂപ കൊടുക്കുന്നതെന്നായിരുന്നു ജോയുടെ മറുപടി. ഷൈനിനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയതിനെ കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും നിങ്ങൾക്ക് അറിയമോ എന്നും ജോ ജോൺ ചോദിച്ചു.
താൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.തന്നെ പാലക്കാട് മനോമിത്ര എന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ ആണ് കൊണ്ടാക്കിയതെന്നും അന്വേഷിച്ചാൽ അറിയാമെന്നും ഷൈൻ ടോം ചാക്കോയുടെ സഹോദരൻ പറയുന്നു. ജാമ്യം കിട്ടുമെന്ന് കരുതി ചോട്ടനെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും ഷൈനിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
അതേസമയം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഇറങ്ങിയോടിയ സംഭവത്തിൽ ഇന്ന് രാവിലെ പത്ത് മണിക്കാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടൻ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നടന്റെ മൊഴികൾ ലഭിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.ഇതിനു പിന്നാലെ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 21–ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി.