AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യാവലി തയ്യാറാക്കി പോലീസ്; ആകെ 32 ചോദ്യങ്ങൾ

Shine Tom Chacko to Be Investigated: നടന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകലും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ സമീപകാലത്ത് ഷൈൻ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യാവലി തയ്യാറാക്കി പോലീസ്; ആകെ 32 ചോദ്യങ്ങൾ
ഷൈൻ ടോം ചാക്കോImage Credit source: Social Media
nandha-das
Nandha Das | Updated On: 19 Apr 2025 10:40 AM

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയാറാക്കി പോലീസ്. എറണാകുളം ടൗൺ നോർത്ത് പോലീസ് ആകെ 32 ചോദ്യങ്ങളാണ് തയാറാക്കിയത്. ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടന്ന ദിവസം ഉണ്ടായ സംഭവങ്ങൾ ചോദിച്ചറിയാനാണ് നീക്കം. നടന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകലും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ സമീപകാലത്ത് ഷൈൻ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.

ഷൈൻ ടോം ചാക്കോ ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ നടനെ സന്ദർശിച്ചവരുടെ പട്ടികയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. സമീപ കാലത്ത് ഷൈൻ ടോം കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും, നടനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യൽ നേരിടാൻ ഷൈൻ ടോം ചാക്കോ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ നടൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

ALSO READ: ചോദ്യമുനയിലേക്ക്, ഷൈൻ ടോം ചാക്കോ ഹാജരായി

അതേസമയം, ചോദ്യം ചെയ്യലിന് അരമണിക്കൂർ നേരത്തെ തന്നെ ഷൈൻ ടോം ചാക്കോ ഹാജരായി. ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് നടൻ പൊലീസിന് മുന്നിൽ ഹാജരാകുന്നത്. നടൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അഭിഭാഷകനൊപ്പം കാറിലാണ് നടൻ സ്റ്റേഷനിൽ എത്തിയത്. നടന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് പോലീസ് നൽകിയത്. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.