5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko : ‘അത് ഹേമയോട് പോയി ചോദിക്ക്’; ഹേമ കമ്മിറ്റി ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

IIFA Shine Tom Chacko Issue : അബുദാബിയിൽ വെച്ച് നടന്ന ഐഐഎഫ്എ അവാർഡ് ചടങ്ങിനെ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷൈൻ ടോം ചാക്കോ പ്രവർത്തകരോട് കയർത്തത്. തെലുങ്ക് സിനിമയിലെ മികച്ച വില്ലനുള്ള അവാർഡ് ഷൈൻ സ്വന്തമാക്കിയിരുന്നു.

Shine Tom Chacko : ‘അത് ഹേമയോട് പോയി ചോദിക്ക്’; ഹേമ കമ്മിറ്റി ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ
നടൻ ഷൈൻ ടോം ചാക്കോ (Image Courtesy : IIFA Awards X)
jenish-thomas
Jenish Thomas | Published: 30 Sep 2024 15:21 PM

മലയാള സിനിമയുടെ ഭാഗമാകുന്ന ഏതൊരു വ്യക്തിയും നേരിടുന്ന ചോദ്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ (Hema Committee Report) കുറിച്ച്. റിപ്പോർട്ടിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾക്ക് പുറമെ ദേശീയ മാധ്യമങ്ങളും മലയാളി താരങ്ങളോട് ചോദ്യമുയർത്താറുണ്ട്. ചിലർ മറുപടി പറയുകയും മറ്റ് ചിലർ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുകയും ചെയ്യും. എന്നാൽ മലയാളി താരം ഷൈൻ ടോം ചാക്കോ (Shine Tom Chacko) ഈ ചോദ്യങ്ങളെ തൻ്റേതായി ശൈലിയിലാണ് നേരിടുന്നത്. അബുദാബിയിൽ വെച്ച് നടന്ന ഐഐഎഫ്എ ഉത്സവ അവാർഡ് ചടങ്ങിൽ എത്തിയ ഷൈൻ ടോം ചാക്കോയോട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഈ ചോദ്യങ്ങളോട് തൻ്റേതായ ശൈലിയിൽ കയർത്തുകൊണ്ടാണ് നടൻ മറുപടി നൽകിയത്.

‘അത് നിങ്ങൾ ഹേമയോട് പോയി ചോദിക്ക്… മിസിസ് ഹേമ… നിങ്ങൾ എന്തിനാണ് ആ ചോദ്യങ്ങൾ ചോദിക്കുന്നത്. ഞാൻ എല്ലാ ഇൻഡസ്ട്രിയിലേക്ക് ഹേമയെ പറഞ്ഞുവിടാം. ഈ ചോദ്യങ്ങൾ ഇവിടെ ചോദിക്കുന്നതിൽ പ്രസക്തിയില്ല. നിങ്ങൾ ഈ പരിപാടിയെ പറ്റി റിപ്പോർട്ട് ചെയ്യാൻ അല്ലേ വന്നത്. എന്നോട് ചോദിക്കാൻ നിങ്ങൾക്ക് ഒരു അവകാശമില്ല. ഒരു കല്യാണത്തിന് പോയാൽ അവിടെ മരണത്തെ കുറിച്ച് ചോദിക്കുമോ? ഒരു മരണാനന്തര ചടങ്ങിന് പോയാൽ അവിടെ കല്യാണത്തെ കുറിച്ച് ചോദിക്കുമോ? ഈ മിനിമം കോമൺസെൻസ് നിങ്ങൾക്ക് വേണം” ഷൈൻ മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Siddique: സിദ്ധിഖിന് ജാമ്യം; അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

അബുദാബിയിൽ വെച്ച് നടന്ന പരിപാടിയിലാണ് നടൻ മാധ്യമപ്രവർത്തകയോട് ശുഭിതനായത്. തെലുങ്ക് ചിത്രം ദസരയിൽ ഷൈൻ അവതരിപ്പിച്ച വില്ലൻ വേഷത്തിന് മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ ജുനിയർ എൻടിആർ ചിത്രം ദേവരയിലും ഷൈൻ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ഇതിനും മുമ്പ് സമാനമായ രീതിയിലാണ് ഷൈൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

“മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീ-പുരുഷ വ്യത്യാസം നിലവിൽ ഉണ്ട്. പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടാണ് ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിച്ചിട്ടുമില്ല, പീഡിപ്പിക്കുന്നതായിട്ടും കണ്ടിട്ടുമില്ല. പീഡിപ്പക്കപ്പെട്ടൂ എന്ന് ഒരു സ്ത്രീ പറഞ്ഞാൽ, ആ സ്ത്രീയും ആരോപണവിധേയനുമായി ഇടപാട് ഉണ്ടാകുന്ന സമയത്ത് കർണം നോക്കി അടിക്കണം.

പുതുതായി വരുന്ന ഒരു പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവെച്ച് ഒന്നും ചെയ്യുന്നില്ല. എന്നാൽ ഈ റിപ്പോർട്ടിൽ പറയുന്നത് ഞാൻ അംഗീകരിക്കുന്ന, പക്ഷെ ഇത് ഇവിടെ മാത്രം നടക്കുന്നതല്ല, ഇത് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളായിട്ടാണ്. ഞാൻ എല്ലാവർക്കുമൊപ്പമാണ്, പീഡിപ്പിക്കപ്പെട്ടുയെന്ന് പറയുന്ന ഇരയ്ക്കൊപ്പവും ആരോപണവിധേയനൊപ്പവുമാണ്. കാരണം രണ്ടും എൻ്റെ സഹപ്രവർത്തകരാണ് കൂടാതെ ഞാൻ അത് കണ്ടിട്ടുമില്ല” ഷൈൻ ടോം ചാക്കോ നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട പുറത്ത് വന്ന സമയത്ത് മാധ്യമങ്ങളോടായി പറഞ്ഞു.