Shine Tom Chacko: വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ സ്റ്റോറിയാക്കി ഷൈന്‍; പരാതി പുറത്തുവന്നിട്ടും മാറ്റാതെ താരം
ലഹരി ഉപയോഗിച്ച് നടൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലാണ് നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. എന്നാൽ അത് തനിക്കെതിരെയാണെന്ന് പുറത്തുവന്നിട്ടും ഷൈൻ സ്റ്റോറി മാറ്റിയില്ല. ഇതോടെ ഷൈനിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി മാറി.

കഴിഞ്ഞ ദിവസമായിരുന്നു നടി വിൻ സി അലോഷ്യസ് സിനിമ സെറ്റിൽ ഒരു നടനിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി പരാതി നൽകിയിരുന്നു. നടൻ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെയാണ് നടി പരാതി നൽകിയത്. എന്നാൽ ഇതിനു തൊട്ടുമുൻപ് ഷൈൻ ഇന്‍സ്റ്റഗ്രാമിൽ സ്‌റ്റോറിയായി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലഹരി ഉപയോഗിച്ച് നടൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലാണ് നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. എന്നാൽ അത് തനിക്കെതിരെയാണെന്ന് പുറത്തുവന്നിട്ടും ഷൈൻ സ്റ്റോറി മാറ്റിയില്ല. ഇതോടെ ഷൈനിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി മാറി.
വിൻ സിയുടെ പരാതിക്ക് പിന്നാലെ ഷൈൻ ലഹരിപരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവിടെ നിന്ന് ഇറങ്ങിയോടുന്നതിനു ഒരു മണിക്കൂർ മുൻപാണ് ഷൈൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവച്ചത്. ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈന്‍ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Also Read:വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ; ഫിലിം ചേംബറിൽ പരാതിനൽകി നടി
കഴിഞ്ഞ ദിവസമാണ് സിനിമയിലെ പ്രമുഖ നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിൻ സി വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല’, എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. എന്നാൽ ആദ്യം നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഫിലിം ചേംബറിനും ‘അമ്മ’യ്ക്കും പരാതി നല്‍കിയപ്പോഴാണ് പേര് പുറത്തറിഞ്ഞത്.
ഷൈൻ ടോം ചാക്കോ മുഖ്യ കഥാപാത്രമായി എത്തിയ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. എന്നാൽ താൻ നൽകിയ പരാതിയിൽ നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചിരുന്നു.