AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ലഹരി പരിശോധന; ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

Actor Shine Tom Chacko: ഷൈനിനെതിരെ പരാതിയുമായി നടി വിൻസി അലോഷ്യസ് രം​ഗത്തെത്തി. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിന് നടി പരാതി നൽകി.

Shine Tom Chacko: ലഹരി പരിശോധന; ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ
nithya
Nithya Vinu | Published: 17 Apr 2025 12:11 PM

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇന്നലെ രാത്രി കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത ഹോട്ടലിലാണ് സംഭവം. നടനും സംഘവും ലഹരി ഉപയോ​ഗിക്കുന്നുവെന്ന രഹസ്യം വിവരം കിട്ടിയതിനെ തുടർന്നാണ് പൊലിസ് പരിശോധനയക്കെത്തിയത്.

എന്നാൽ ഡാൻസാഫ് സം​ഘം ഹോട്ടലിൽ എത്തിയതറിഞ്ഞ് ഷൈൻ മൂന്നാം നിലയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും റെയ്ഡ് വിവരം ചോർന്നതിനു പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ALSO READ: വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ; ഫിലിം ചേംബറിൽ പരാതിനൽകി നടി

അതേസമയം ഷൈനിനെതിരെ പരാതിയുമായി നടി വിൻസി അലോഷ്യസ് രം​ഗത്തെത്തി. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം തിങ്കളാഴ്ച ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

വിൻസിയെ പിന്തുണച്ച് സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ രം​ഗത്തെത്തി. താരത്തെ അഭിനന്ദിച്ച് ഡബ്ല്യൂസിസി സോഷ്യൽ മിഡിയയിൽ പോസ്റ്റിട്ടു. ഷൈനെ പുറത്താക്കാൻ താര സംഘടനയായ അമ്മ ആലോചിക്കുന്നതായും വിവരമുണ്ട്.