Shina Tom Chacko: ‘ലഹരിയിൽനിന്നു മോചനം നേടണം’; നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും
Shine Tom Chacko: താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ പശ്ചാതലത്തിലാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്.

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും. താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ പശ്ചാതലത്തിലാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്കാണ് കൊണ്ട് പോകുക.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നടന്റെ വെളിപ്പെടുത്തൽ. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നത്. എക്സൈസ് വാഹനത്തിൽ എത്തിക്കുന്ന നടന്റെ ചികിത്സയിൽ എക്സൈസ് മേൽനോട്ടം തുടരും. നേരത്തെ കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
Also Read:അന്ന് മീ ടു കേസ് ഇന്ന് കഞ്ചാവ് കേസ്; വേടന്‍ പെട്ടുപോയ വിവാദങ്ങൾ
അതേസമയം താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈൻ ടോം പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു നൽകിയ മൊഴിയിൽ പറയുന്നു.
ഇന്ന് രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് ഷൈൻ ടോമിനോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞത്. എന്നാൽ നടൻ രണ്ടര മണിക്കൂർ മുൻപ് തന്നെ എത്തിയിരുന്നു. ബെംഗളൂരുവിൽനിന്നാണ് ഷൈൻ എത്തിയത്. അവിടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. അതേസമയം നടൻ ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.