AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko Arrest: നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു

Actor Shine Tom Chacko Arrest: വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.15 ഓടെയാണ് ഷൈൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുന്നിൽ എത്തിയത്.

Shine Tom Chacko Arrest: നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു
Shine Tom ChackoImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 19 Apr 2025 14:30 PM

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ (Shine Tom Chacko) അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10.15 ഓടെയാണ് ഷൈൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുന്നിൽ എത്തിയത്. ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകളും കോളുകളും, ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിച്ചിരുന്നു.

ഷൈൻ ടോമിനെതിരെ കേസെടുക്കാനുള്ള എല്ലാ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യല്‍ നടന്നത്. എൻഡിപിഎസ് നിയമം സെക്ഷൻ 27, 29 (1) പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടർ ന്യൂസ് റിപ്പോർട്ട് ചെയ്തുന്നു. ജാമ്യമില്ല കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റമാണ് എൻഡിപിഎസ് വകുപ്പ് പ്രകാരം ചുമത്തിയിരിക്കുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയതും നിർണായക തെളിവായിട്ടുണ്ട്. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ് പറയുന്നു.

ഷൈനിൻ്റെ മൊഴികൾക്ക് വൈരുദ്ധ്യമുള്ളതായി പോലീസ് പറഞ്ഞിരുന്നു. എന്തിനാണ് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയെന്നുള്ളതിന് ​ഗുണ്ടകളെ ഭയന്നാണ് ഓടിപോയതെന്നാണ് ഷൈൻ മൊഴി നൽകിയത്. എന്നാൽ ​ഗുണ്ടകൾ ഷൈനിനെ അന്വേഷിച്ച് എത്താനുള്ള സാഹചര്യം എന്താണെന്ന് അടക്കമുള്ള കാര്യങ്ങളിലാണ് പോലീസിൻ്റെ അന്വേഷണം നീങ്ങുന്നത്. സാമ്പത്തിക ഇടപാടുകളിൽ തനിക്ക് ശത്രുക്കളുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്.

പോലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നും പോയത് തമിഴ്‌നാട്ടിലേക്കാണെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞു. തെറ്റ് ചെയ്തവർ ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ വിഷയത്തോട് പ്രതികരിച്ചത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷെെനിനെ ചോദ്യം ചെയ്യൽ നടന്നത്.

Updating…