Shane Nigam Controversy : ‘മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എൻ്റെ വാക്കുകൾ കാരണമായി’; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി ഷെയ്ൻ നിഗം

Shane Nigam Unni Mukundan Controversy : ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ കോംബോ ഫാൻസിനെ ഷെയ്ൻ നിഗം അശ്ലീല ഭാഷയിൽ വിശേഷപ്പിച്ചത് വിവാദമായിരുന്നു

Shane Nigam Controversy : മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എൻ്റെ വാക്കുകൾ കാരണമായി; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി ഷെയ്ൻ നിഗം

Shane Nigam (Courtesy : Facebook)

Updated On: 

23 May 2024 11:21 AM

നടൻ ഉണ്ണി മുകുന്ദനെ അധിക്ഷേപ്പിക്കുന്ന തലത്തിൽ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടൻ ഷെയ്ൻ നിഗം. അഭിമുഖത്തിൻ്റെ മുഴുവൻ ഭാഗം കാണതെ വൈറലായ വീഡിയോയെ തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയാണെന്ന് ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറപ്പിൽ പറഞ്ഞു. അതേസമയം പിന്നീട് തൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുടെ പ്രൊമേഷന് ഭാഗമായി ഓൺലൈൻ മാധ്യമമായ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗം വിവാദമായ പരാമർശം നടത്തിയത്.

തൻ്റെ വാക്കുകൾ മതവിദ്വേഷത്തിന് അവസരം കാത്തുനിൽക്കുന്നവർക്ക് പാത്രമായി.പ്രബുദ്ധരായ മലയളികൾ ഇത് അവഗണിക്കും. ഇത് ഷെയ്ൻ നിഗത്തിൻ്റെയും ഉണ്ണി മുകുന്ദൻ്റെയും മമ്മൂട്ടിയുടെയും, മോഹൻലാലിൻ്റെയും, സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്നും നടൻ തൻ്റെ സോഷ്യൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ALSO READ : Aadujeevitham OTT : ആടുജീവിതം ഇനി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ഷെയൻ നിഗമിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ്

കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും…തള്ളണം…

ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്…

നടി മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും ചേർന്നുള്ള കോംബോ ഫാൻസിനെ അശ്ലീല ഭാഷയിലാണ് ഷെയ്ൻ നിഗം അഭിമുഖത്തിനിടെ വിശേഷിപ്പിച്ചത്. ” പക്ഷെ ഞാനൊരു മഹി-UMF… ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യ-UMFI കോംബോ ആണ് ഇഷ്ടപ്പെടുന്നത്” അഭിമുഖത്തിനിടെ ഷെയ്ൻ പറഞ്ഞത്. ഷെയ്ൻ്റെ വാക്കുകളിൽ നടി മഹിമ നമ്പ്യാരും അവതാരികയും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ