5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shammy Thilakan: ‘ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ടോ’; അച്ഛനെതിരെ വന്ന കമൻറ്റിന് മറുപടി നല്‍കി ഷമ്മി തിലകന്‍

Shammy Thilakan Response to a Comment About His Father: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി ഷമ്മി തിലകൻ രംഗത്ത് വന്നിരുന്നു. പോസ്റ്റിനു താഴെ അച്ഛൻ തിലകനെതിരെ വന്ന കമെന്റിനു ഷമ്മി കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു.

Shammy Thilakan: ‘ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ടോ’; അച്ഛനെതിരെ വന്ന കമൻറ്റിന് മറുപടി നല്‍കി ഷമ്മി തിലകന്‍
(Image Courtesy: Shammy Thilakan Facebook)
nandha-das
Nandha Das | Updated On: 21 Aug 2024 12:36 PM

സിനിമാലോകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി ഷമ്മി തിലകൻ രംഗത്ത് വന്നിരുന്നു. അച്ഛൻ തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷമ്മി കുറിച്ചതിങ്ങനെ ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’. സംവിധായകൻ വിനയൻ തന്നെയും തിലകനെയും സിനിമയിൽ നിന്നും വിലക്കിയതിന് കുറിച്ച് രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷമ്മിയുടെ പോസ്റ്റ് വന്നത്. ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ പോസ്റ്റിനു താഴെ അച്ഛനെതിരെ വന്ന കമെന്റിനു ഷമ്മി നൽകിയ മറുപടി ശ്രദ്ധ നേടുന്നു. “പുള്ളിക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള നല്ല മനസ്സിന്റെ കുറവ്‌ കൂടി ഉള്ളതായി തോന്നിയിട്ടുണ്ട്, അതല്ലാതെ അദ്ദേഹം മികച്ച നടനാണ്” എന്നായിരുന്നു കമന്റ്. ഇതിനു മറുപടിയായി “എന്തിനാണ് അങ്ങനെ ഒരു അനാവശ്യമായ “തോന്നൽ”..? ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ടോ..?!” എന്നാണ് ഷമ്മി കുറിച്ചത്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിൽ നായകന്റെ മുത്തശ്ശന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകൻ ആണ്. അന്ന് ഒരു അഭിമുഖത്തിൽ വെച്ച് ദുൽഖറിന്റെ പ്രകടനത്തെ താരം പ്രശംസിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തിലകന് മറ്റുള്ളവരെ അംഗീകരിക്കാൻ അറിയില്ലെന്ന ആരോപണത്തിന് ഷമ്മി മറുപടി നൽകിയത്.

‘സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത് ദുൽഖർ സൽമാനാണ്. അയാളുടെ പ്രായം വെച്ച് നോക്കുമ്പോൾ അത്ര വലിയ സിനിമാക്കാരൻ എന്നൊന്നും പറയാൻ ആയിട്ടില്ല, പക്ഷെ അതൊരു വലിയ ഗുണമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പുള്ളി എന്റടുത്ത് അഭിനയിക്കുക ആയിരുന്നില്ല, പെരുമാറുകയാണ് ചെയ്തത്. അതാണ് ഒരു സിനിമ നടന് വേണ്ടത്. അത് ദുൽഖർ സൽമാൻ സ്വായത്തമാക്കിയിട്ടുണ്ട്. ദുൽഖർ തീർച്ചയായും ഒരു വാഗ്ദ്ധാനമാണ് എന്നാണ് എനിക്ക് തോന്നിയത്. ഞാൻ നീരിക്ഷിക്കുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം’ ഒരു അഭിമുഖത്തിൽ ദുൽഖറിനെ കുറിച്ച് തിലകൻ പറഞ്ഞു.

ALSO READ: ‘ഒരു പ്രമുഖ നടന്‍ റൂമിലേക്ക് വരാന്‍ മെസേജ് അയച്ചു’; തനിക്കും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി തിലകന്റെ മകള്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ പശ്ചാത്തലത്തിലാണ് ഷമ്മി തിലകൻ അച്ചനൊപ്പമുള്ള പോസ്റ്റ് പങ്കുവെച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ തിലകന്റെ മകള്‍ സോണിയ തിലകനും രംഗത്തെത്തിയിരുന്നു. മലയാള സിനിമ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം സോണിയ വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ പിതാവ് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് സോണിയയുടെ പ്രതികരണം.