‘പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹം; പക്ഷേ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്’; നടി രേവതി

പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളാൻ പാടില്ലെന്ന് താരം പറഞ്ഞു. അതേസമയം മലയാള സിനിമ മേഖലയിൽ പവർ​ ​ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ലെന്നും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചിലശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹം; പക്ഷേ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്; നടി രേവതി
Published: 

27 Aug 2024 00:04 AM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപികരിച്ചത് സ്വാ​ഗതർഹമാണെന്ന് നടി രേവതി. എന്നാൽ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളാൻ പാടില്ലെന്ന് താരം പറഞ്ഞു. അതേസമയം മലയാള സിനിമ മേഖലയിൽ പവർ​ ​ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ലെന്നും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചിലശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

താരസംഘടനയായ അമ്മയ്ക്കെതിരെയും താരം തുറന്നടിച്ചു. 2018ല്‍ ‘അമ്മ’ ഡബ്ല്യൂസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാൻ സര്‍ക്കാര്‍ വൈകിയത് കാരണം നീതി വൈകിയെന്നും ഇത് നേരത്തെ പരസ്യമാക്കിയിരുന്നേങ്കിൽ പലരെയും രക്ഷിക്കാമായിരുന്നുവെന്നു താരം പറഞ്ഞു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ നിന്ന് പോലും വിവേചനം നേരിട്ടെന്നും ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.

Also read-Director Ranjith: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

അതേസമയം സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ബം​ഗാളി നടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരം എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും തുടർനടപടികൾക്കായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷണര്‍ അറിയിച്ചു. എസ്‌ഐടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ കേസില്‍ മൊഴിയെടുക്കല്‍ നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബം​ഗാളി നടി പരാതി നൽകിയത്. ഇമെയില്‍ വഴി നൽകിയ പരാതിയിൽ ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് താരം നൽകിയ മൊഴി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം. പരാതിയിൽ സംഭവം നടന്ന വർഷം സ്ഥലം,രക്ഷപ്പെട്ട രീതി എന്നീവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?