അടിവയറ്റിലെ രക്തക്കുഴലുകൾ വീർക്കുന്നു; രജനികാന്തിനു സംഭവിച്ചത് എന്ത്? പ്രാര്‍ഥനയോടെ ആരാധകര്‍ | Actor Rajinikanth health update, undergoes operation near lower abdominal area, will be discharged from hospital In 2-3 Days Malayalam news - Malayalam Tv9

Rajinikanth Health Updates: അടിവയറ്റിലെ രക്തക്കുഴലുകൾ വീർക്കുന്നു; രജനികാന്തിനു സംഭവിച്ചത് എന്ത്? പ്രാര്‍ഥനയോടെ ആരാധകര്‍

Published: 

01 Oct 2024 13:24 PM

Actor Rajinikanth Health Update: മൂന്ന് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സുഖംപ്രാപിക്കുന്നതുവരെ അടുത്ത മൂന്നുദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും.

1 / 6ഏറെ

ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. അതുകൊണ്ട് താരത്തെ പറ്റിയുള്ള വാർത്തകൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. എന്നാൽ ഇപ്പോഴിതാ രജനികാന്ത് ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകർ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.( Photos Credit Getty Images)

2 / 6

തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിൽ നിലവില്‍ ആരോഗ്യം തൃപ്തികരമാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആശുപ്ത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തുമെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്.( Photos Credit Getty Images)

3 / 6

അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്റ്റെൻഡ് സ്ഥാപിച്ചു. മൂന്ന് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അടുത്ത മൂന്നുദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും.കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ( Photos Credit Getty Images)

4 / 6

ഇന്‍ര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിനുകീഴിലാണ് ചികിത്സ. എല്ലാം നന്നായി പോകുന്നുവെന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ ലതയുടെ പ്രതികരണം. രജനികാന്തിന്റെ അസുഖം എത്രയുംപെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.( Photos Credit Getty Images)

5 / 6

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് . അടുത്ത റിലീസ് ചിത്രം വേട്ടൈയന്‍ ആണ്. ഒക്ടോബർ പത്തിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. അതിനിടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ( Photos Credit Getty Images)

6 / 6

അതേസമയം രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ വിവരങ്ങൾ തേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ( Photos Credit Getty Images)

Follow Us On
Related Stories
IU K-Pop: കൊറിയൻ ഗായകരിൽ ഏറ്റവും സമ്പന്ന; ബിടിഎസ് താരങ്ങളെ പോലും മറികടന്ന ഗായിക, ആരാണ് ഐ.യു?
Jani Master: ബലാത്സംഗക്കേസ്; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്രം
Deepak Dev : സീത…സീത എന്നായിരുന്നു പാട്ടിന്റെ തുടക്കം; പവിത്രമായ പദം കൈതപ്രം മാറ്റി, അങ്ങനെ സോന സോന ആയി- ദീപക് ദേവ്
Priya Mani: പ്രിയാമണിക്ക് വിദ്യാ ബാലനുമായി ഇങ്ങനെ ഒരു ബന്ധമോ? തുറന്നു പറഞ്ഞ് താരം
Actor Bibin George: ‘വേദി വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിഷമം തോന്നി’; കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്
Amrutha Suresh: ഹൃദയ ഭാ​ഗത്ത് പ്ലാസ്റ്റർ; പ്രാര്‍ത്ഥിച്ചവരോട് നന്ദി പറഞ്ഞ് അമൃത സുരേഷ്; എന്തുപറ്റിയെന്ന് ആരാധകർ
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version